സുല്‍ത്താന്‍ ബത്തേരി: അപകടകാരികളായ വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് ജനത്തെ അറിയിക്കുന്നതിനുള്ള എസ്.എം.എസ് സംവിധാനവും ഡിസ്പ്ളേ ബോര്‍ഡും വയനാട് വന്യജീവി സങ്കേതത്തില്‍ നടപ്പാക്കുന്നു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതി തിങ്കളാഴ്ച രണ്ടുമണിക്ക് കലക്ടറേറ്റില്‍ വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ പൊതുജനങ്ങളില്‍നിന്ന് മൊബൈല്‍ ഫോണ്‍ നമ്പര്‍ ശേഖരിച്ച് ഗ്രൂപ്പുണ്ടാക്കി സാന്നിധ്യം എസ്.എം.എസ് വഴിയും ഡിസ്പ്ളേ ബോര്‍ഡുകള്‍ വഴിയും അറിയിക്കുന്നതാണ് സംവിധാനം. എസ്.എം.എസ് സംവിധാനം ഇന്ത്യയില്‍ പല സ്ഥലങ്ങളിലും നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ആദ്യമായാണ് ഡിസ്പ്ളേ ബോര്‍ഡുകള്‍ സ്ഥാപിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. മനുഷ്യവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യജീവികളുടെ സാന്നിധ്യം തത്സമയം അറിയാന്‍ സാധിച്ചാല്‍ പൊതുജനങ്ങള്‍ക്ക് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും അവയെ കാട്ടിലേക്ക് തുരത്തിവിടുന്നതിനും സാധിക്കും. അരണപ്പാറ, ബാവലി, വള്ളുവാടി, തോട്ടാമൂല എന്നീ പ്രദേശങ്ങളിലാണ് പദ്ധതി പ്രാരംഭഘട്ടത്തില്‍ നടപ്പാക്കുന്നത്. ഇതില്‍ അരണപ്പാറ, ബാവലി, വള്ളുവാടി, എന്നിവിടങ്ങളില്‍ സംവിധാനം പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. തോട്ടാമൂലയില്‍ ഡിസ്പ്ളേ ബോര്‍ഡ് സജ്ജീകരിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. വന്യജീവി ആക്രമണവും അതുവഴിയുണ്ടാകുന്ന പ്രശ്നങ്ങളും ജില്ലയില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണ്. പുതിയ സംരംഭം എന്ന നിലയില്‍ പദ്ധതി ഏറെ ഗുണകരമായിരിക്കും എന്ന പ്രതീക്ഷയിലാണ് വനം വകുപ്പും പൊതുജനങ്ങളും. വനം വകുപ്പിന്‍െറയും പൊതുജനങ്ങളുടെയും പരസ്പര സഹകരണത്തോടെ മാത്രമേ പദ്ധതി വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.