റിപ്പണ്‍: കുടിവെള്ളത്തിനായി പരക്കംപായേണ്ട ഗതികേടിലാണ് ആനടിക്കാപ്പ് കാട്ടുനായ്ക്ക കോളനിവാസികള്‍. 2001-02ല്‍ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി പ്രദേശത്ത് നടപ്പാക്കിയെങ്കിലും അധികകാലവും അതില്‍നിന്ന് തങ്ങള്‍ക്ക് വെള്ളം കിട്ടാറില്ളെന്നാണ് കോളനിക്കാരുടെ പരാതി. കിണറും പമ്പ്ഹൗസും ടാങ്കും മോട്ടോറും സ്ഥാപിച്ച് വീടുകളിലേക്ക് കണക്ഷനും നല്‍കിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ചില കുടുംബങ്ങള്‍ക്ക് കൂടിയുള്ളതാണ് ഈ പദ്ധതി. ജനറല്‍ വിഭാഗത്തില്‍പെട്ട ചിലര്‍ കോളനിക്കാര്‍ക്കുള്ള കണക്ഷന്‍ തടസ്സപ്പെടുത്തുന്നു എന്നും ആക്ഷേപമുണ്ട്. ഇക്കാരണത്താല്‍ കുന്നിറങ്ങിപ്പോയി കിണറില്‍നിന്ന് വെള്ളമെടുത്ത് തലച്ചുമടായി വീടുകളിലത്തെിക്കേണ്ടിവരുന്നു. കുടിക്കാന്‍ ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് മഴവെള്ളത്തെയാണ് ഇവര്‍ ആശ്രയിക്കുന്നത്. ഇതു സംബന്ധിച്ച് അധികൃതരോട് പലവട്ടം പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.