ജപ്തി ഭീഷണി: സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ വിവിധ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് ജപ്തി ഭീഷണി നേരിടുന്നവരുടെ കാര്യത്തില്‍ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു കല്‍പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്ക് ഉറപ്പ് നല്‍കി. ജപ്തി ഭീഷണി നേരിടുന്നവരുടെ നിരവധി പരാതികള്‍ എം.എല്‍.എമാര്‍ക്ക് ലഭിച്ചരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നതിനുവേണ്ടി എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.