ജനത്തെ കുഴക്കി ഒരേ പേരില്‍ മൂന്നു സ്കൂള്‍

കല്‍പറ്റ: ഒരേ കാമ്പസില്‍ വെവ്വേറെ സ്ഥാപന മേധാവികളുടെ കീഴില്‍ നടക്കുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി എന്നിവയുടെ പേരിലുള്ള ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു. സംസ്ഥാനത്ത് ഹൈസ്കൂളുകളോട് ചേര്‍ന്ന് വി.എച്ച്.എസ്.ഇ കോഴ്സുകള്‍ തുടങ്ങിയ കാലത്ത് സ്കൂളുകളുടെ പേര് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നാക്കി മാറ്റി ഹൈസ്കൂള്‍ പ്രധാനാധ്യാപകന് വി.എച്ച്.എസ്.ഇ യുടെ പ്രിന്‍സിപ്പലിന്‍െറ ചുമതല നല്‍കിയിരുന്നു. എന്നാല്‍, വി.എച്ച്.എസ് സ്കൂളുകള്‍ക്ക് അതത് വി.എച്ച്.എസ്.ഇകളില്‍നിന്നുതന്നെ സ്ഥാപന മേധാവികള്‍ നിയമിതരായിട്ടും മിക്ക ഹൈസ്കൂളുകളോട് ചേര്‍ന്ന് പ്ളസ് ടു കോഴ്സുകള്‍ ആരംഭിച്ചിട്ടും ഈ സ്ഥാപനങ്ങളുടെ പേര് ഇപ്പോഴും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നുതന്നെയായി തുടരുകയാണ്. അതേസമയം, വി.എച്ച്.എസ്.ഇ കോഴ്സുകള്‍ ഇല്ലാത്ത ഹൈസ്കൂളുകളോട് ചേര്‍ന്ന് പ്ളസ് ടു കോഴ്സ് ആരംഭിച്ചപ്പോള്‍ അത്തരം സ്ഥാപനങ്ങളില്‍ ഹൈസ്കൂളിന്‍െറ പേര് ഹൈസ്കൂള്‍ എന്നും പ്ളസ് ടു വിഭാഗത്തിന്‍െറ പേര് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നുമാണുള്ളത്. പേരിലെ അവ്യക്തത കാരണം വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപനങ്ങളെ സമീപിക്കുന്ന രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഓരോ സ്ഥാപനത്തിലും കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. മുട്ടില്‍ വയനാട് ഓര്‍ഫനേജിന് കീഴിലെ ഡബ്ള്യു.ഒ.വി.എച്ച്.എസ്.എസ് ഉള്‍പ്പെടെയുള്ളവ പേരിലെ ഈ ആശയക്കുഴപ്പം പേറുന്നവയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.