ഫാദര്‍ സൈമണ്‍ പീറ്ററിന് സഹപാഠികളുടെ ആദരം

കല്‍പറ്റ: നിര്‍ധന കുടുംബാംഗമായ മംഗലം വീട്ടില്‍ മുജീബിന് സ്വന്തം വൃക്ക ദാനംചെയ്ത് മാതൃകയായ കല്‍പറ്റ എമിലി സ്വദേശി ഫാദര്‍ സൈമണ്‍ പീറ്ററിന് സഹപാഠികളുടെ സ്നേഹാദരം. കല്‍പറ്റ എസ്.കെ.എം.ജെ.എച്ച്.എസിലെ 1989-90ബാച്ചിലെ അംഗമായിരുന്ന ഫാദര്‍ക്ക് ഈ ബാച്ചിലെ അംഗങ്ങള്‍ ഒത്തുചേര്‍ന്നാണ് ആദരമേകിയത്. ജാതി മത ചിന്തകള്‍ക്ക് മീതെ സഹജീവികളോട് കാണിക്കേണ്ട കര്‍ത്തവ്യത്തിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് ഫാദര്‍ കാണിച്ച ഈ മാതൃക ശ്ളാഘനീയമാണെന്ന് പൊന്നാടയണിയിച്ചുകൊണ്ട് സംസാരിച്ച കൂട്ടായ്മയുടെ പ്രസിഡന്‍റ് അബ്ദുല്‍ഗഫൂര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ ആളുകള്‍ അവയവ ദാനത്തിന്‍െറ പ്രസക്തി മനസ്സിലാക്കി മുന്നോട്ട് വരേണ്ട കാലഘട്ടമാണിതെന്നും അത് മറ്റുള്ളവര്‍ക്ക് കാഴ്ചയായും ജീവിതമായും മാറാന്‍ വേണ്ടിയാവണമെന്നും മറുപടി പ്രസംഗത്തില്‍ ഫാദര്‍ സൈമണ്‍ പീറ്റര്‍ പറഞ്ഞു. നേരത്തേ 2016 ഫെബ്രുവരി 13 ന് ‘അക്ഷരമുറ്റത്തേക്ക് വീണ്ടും’ എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട കൂട്ടായ്മയാണ് ഈ പരിപാടിക്കായി വീണ്ടും കല്‍പറ്റയില്‍ ഒത്തുചേര്‍ന്നത്. ശ്രിയ ഉപഹാരം കൈമാറി. എം.എ. ശ്രീനിവാസന്‍, റിജില്‍ രാംചന്ദ്, കെ.കെ. പ്രമോദ്, ഷിബു ഫില്പ്പ്, കെ.പി. ഉണ്ണികൃഷ്ണന്‍, സിറാജ് പി.കെ, ലിജി ലിയോ, കെ.പി. പ്രീജി, നദീറാ കെ.എം, സുമിത്ര ഒ.കെ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.