കാട്ടാന ശല്യം; പ്രതിരോധ നടപടികള്‍ ഫലപ്രദമാകുന്നില്ല

ഗൂഡല്ലൂര്‍: കാട്ടാനകളുടെ വരവുതടയാന്‍ കുഴിച്ച കിടങ്ങിന്‍െറ ആഴവും വീതിയും കൂട്ടണമെന്ന ആവശ്യം ശക്തമായി. ഗൂഡല്ലൂര്‍ ഫോറസ്റ്റ് സബ് ഡിവിഷനുകീഴില്‍ ഓവാലി, ഗൂഡല്ലൂര്‍, ബിദര്‍ക്കാട്, ചേരമ്പാടി, ദേവാല എന്നീ റെയ്ഞ്ചുകളാണുള്ളത്. ഇവയില്‍ കാട്ടാനശല്യം രൂക്ഷമായ മേഖലയില്‍ വനംവകുപ്പ് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കിടങ്ങുകള്‍ കാട്ടാനകളുടെ വരവുതടയാന്‍ ഉതകാത്തവിധത്തിലുള്ളതാണെന്നാണ് പരാതിയുള്ളത്. ആഴവും വീതിയും കുറഞ്ഞതിനാല്‍ കാട്ടാനകള്‍ ഇവ മറികടന്ന് നാട്ടിന്‍പുറങ്ങളിലേക്കത്തെുന്നത് പതിവാണ്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കില്‍ കാട്ടാനകളുടെ ശല്യം നാള്‍ക്കുനാള്‍ രൂക്ഷമായിവരുകയാണ്. അതേസമയം, കാട്ടാനകളുടെ വരവ് തടയാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ആരായുന്നതിനോ നടപ്പാക്കുന്നതിനോ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടാവുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.