സുല്‍ത്താന്‍ ബത്തേരി: 200ലധികം ഗര്‍ഭിണികള്‍ ചികിത്സ തേടിയത്തെുന്ന ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിച്ചില്ല. ഗൈനക്കോളജി വിഭാഗത്തിലെ രണ്ടു തസ്തികകളും മൂന്നു മാസമായി ഒഴിഞ്ഞുകിടക്കുകയാണ്. ആഴ്ചയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മാത്രമേ ഒ.പി പ്രവര്‍ത്തിക്കാറുള്ളൂ. ഒരു ദിവസം മാത്രം 200ലധികം ഗര്‍ഭിണികള്‍ ഇവിടെ ചികിത്സ തേടിയത്തെുന്നുണ്ട്. തിരക്കുകാരണം നിരവധി ആളുകള്‍ ചികിത്സ ലഭിക്കാതെ മടങ്ങാറാണ് പതിവ്. ഇതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം പ്രസവ സമയത്ത് ഡോക്ടറില്ലാതെ വരുന്നതിനാല്‍ സ്വകാര്യ ആശുപത്രിയിലത്തെി പ്രസവം നടത്തേണ്ടിവന്നവരും ഏറെയാണ്. നിലവില്‍ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറും ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് മെഡിക്കല്‍ ഓഫിസറും ചേര്‍ന്നാണ് ഗൈനക്കോളജി വിഭാഗം കൈകാര്യംചെയ്യുന്നത്. കഴിഞ്ഞ മാസം മാത്രം 111 പ്രസവമാണ് ആശുപത്രിയില്‍ നടന്നത്. 420 ഗര്‍ഭിണികളെ വരെ പരിശോധിച്ച ദിവസങ്ങളുമുണ്ട്. ചികിത്സ തേടിയത്തെുന്ന എല്ലാവരെയും പരിശോധിക്കാന്‍ സാധിക്കാതെ വന്നതോടെ എണ്ണം നിജപ്പെടുത്താന്‍ ശ്രമം നടന്നു. എന്നാല്‍, ഇത് സാധ്യമല്ലാതെ വരുകയും പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. രാവിലെ മുതല്‍ വരിയില്‍നിന്ന് തലകറങ്ങി വീഴുന്നതും പതിവാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും ആളുകള്‍ ഇവിടെ ചികിത്സ തേടിയത്തെുന്നുണ്ട്. ആദിവാസികളും സാധാരണക്കാരുമാണ് ആശുപത്രിയെ ആശ്രയിക്കുന്നത്. നിയമനം നടത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും ഗൈനക്കോളജിസ്റ്റുകള്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് വരാനും മടിക്കുകയാണ്. കണ്‍സല്‍ട്ടന്‍റ്, ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ് എന്നീ പോസ്റ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. നിലവിലെ രണ്ട് തസ്തികകള്‍ കൂടാതെ ഒരു ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് തസ്തികകൂടി സൃഷ്ടിച്ച് എല്ലാ ദിവസവും ഒ.പി പ്രവര്‍ത്തിക്കണമെന്ന ആവശ്യം ഉയരാന്‍ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാല്‍, നിലവിലെ തസ്തികകള്‍ പോലും നികത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.