റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയില്‍

കല്‍പറ്റ:റിസോര്‍ട്ടില്‍ നിന്ന്സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. പഴയ വൈത്തിരിയില്‍ സുഹൃത്തിന്‍െറ ഒൗട്ട്ഹൗസില്‍ താമസിക്കാനത്തെിയ കണ്ണൂര്‍ സ്വദേശികളുടെ 24 പവനും 38,800 രൂപയും മൂന്നു മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസില്‍ അമ്പലവയല്‍ സ്വദേശി താന്നിക്കല്‍ അബ്ദുല്‍ ആബിദിനെയാണ് (22) ഡിവൈ.എസ്.പി കെ.എസ്. സാബുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എട്ടാം തീയതി മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കം പഴയ വൈത്തിരിയില്‍വെച്ച് അറസ്റ്റ് ചെയ്ത പൊലീസ് മോഷണമുതലുകള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തു. നേരത്തേ അമ്പലവയല്‍, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ സ്റ്റേഷനുകളില്‍ സമാന കേസുകളില്‍ ആബിദ് പ്രതിയാണ്. പൊലീസ് കസ്റ്റഡിയില്‍നിന്ന് ഓടിരക്ഷപ്പെട്ടതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. പഴയ വൈത്തിരിയില്‍ കണ്ണൂര്‍ സ്വദേശി വി.സി. ബിജുവും സുഹൃത്തുക്കളും താമസിച്ചിരുന്ന കെട്ടിടത്തിനു സമീപത്തത്തെി കാര്‍പോര്‍ച്ചില്‍ പതുങ്ങിയിരുന്ന പ്രതി പുലര്‍ച്ചെ മൂന്നു മണിയോടെ മുന്‍വശത്തെ വാതില്‍ തുറന്ന് അകത്തുകടക്കുകയായിരുന്നു. അലമാരയില്‍ സൂക്ഷിച്ച ബിജുവിന്‍െറ 18 പവന്‍ മാലയും ആറു പവന്‍ വരുന്ന രണ്ടു മോതിരങ്ങളും കവര്‍ന്നു. പിന്നീട് പേഴ്സില്‍നിന്ന് 38,800 രൂപയും രണ്ട് ഐ ഫോണുകളും ഒരു സ്മാര്‍ട്ട്ഫോണും കൈക്കലാക്കുകയായിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് പ്രതി കവര്‍ച്ച നടത്തിയത്. വിവിധ പ്രദേശങ്ങളില്‍ കറങ്ങിനടക്കുന്ന പ്രതി റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, വാടകക്കെട്ടിടങ്ങള്‍, ലോഡ്ജുകള്‍ തുടങ്ങിയവ നിരീക്ഷിച്ച് രാത്രിയിലത്തെിയാണ് കവര്‍ച്ച നടത്താറ്. ഈ മാസം ആറിന് വൈത്തിരിയിലെ ഹോംസ്റ്റേയില്‍നിന്ന് മൂന്നും കഴിഞ്ഞ മാസം പഴയ വൈത്തിരിയിലെ ഒരു ക്വാര്‍ട്ടേഴ്സ് കെട്ടിടത്തില്‍നിന്ന് മൂന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കേയമ്പത്തൂരില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സിന് പഠിക്കുകയാണ് താനെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. പഴയ വൈത്തിരിയില്‍നിന്ന് കവര്‍ന്ന സ്വര്‍ണവും രണ്ടു മൊബൈല്‍ ഫോണും ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഒരു ഫോണ്‍ ലോക്ക് മാറ്റുന്നതിന് കോഴിക്കോട് സര്‍വിസ് സെന്‍ററില്‍ നല്‍കുകയും ചെയ്തു. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കുന്നതിനായി 13ന് രാജസ്ഥാനിലേക്ക് പോകാന്‍ പ്രതി വിമാന ടിക്കറ്റ് റിസര്‍വ് ചെയ്തിട്ടുമുണ്ട്. വൈത്തിരി സി.ഐ ഹിദായത്തുല്ല മാമ്പ്ര, എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ ജയചന്ദ്രന്‍, പൊലീസ് ഉദ്യോഗസ്ഥരായ അബ്ദുറഹിമാന്‍, സലിം, ഷാജി, സനില്‍രാജ്, ലതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. താമസംവിനാ പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിന് പാരിതോഷികം നല്‍കുമെന്ന് ജില്ലാ പൊലീസ് മേധാവി കാര്‍ത്തിക് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.