കല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയെ ശാക്തീകരിക്കുന്നതിന് ഞായറാഴ്ച മുതല്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും അര്‍ധദിന ആശയവിനിമയം നടത്തും. ജൂലൈ 31ന് മുമ്പ് എല്ലാ മണ്ഡലങ്ങളിലും ‘ലീഡേഴ്സ് മീറ്റ്’ സംഘടിപ്പിക്കും. ആഗസ്റ്റ് 31നകം ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ത്ത് പാര്‍ട്ടിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിക്കാന്‍ തയാറുള്ള 15 അംഗ സമിതിക്ക് രൂപം നല്‍കും. ഈ സമിതിയില്‍ യൂത്ത്, മഹിള, ആദിവാസി പ്രാതിനിധ്യം രണ്ട് വീതമെങ്കിലും ഉറപ്പുവരുത്തും. വിദ്യാര്‍ഥികള്‍ക്കിടയില്‍ കെ.എസ്.യുവിനെ ശക്തമാക്കും. ഓരോ മണ്ഡലത്തിലെയും കോണ്‍ഗ്രസ് കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ ഏതു സ്ഥാപനത്തില്‍ പഠിക്കുന്നു എന്ന് സര്‍വേ നടത്തും. മണ്ഡലം തലത്തില്‍ പ്രവര്‍ത്തനം ഏകോപിക്കാന്‍ കെ.എസ്.യുവിന്‍െറ മണ്ഡലം തല സമിതിക്ക് രൂപം നല്‍കും. യൂത്ത് കോണ്‍ഗ്രസിന്‍െറയും മഹിളാ കോണ്‍ഗ്രസിന്‍െറയും പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. ട്രേഡ് യൂനിയനുകളെയും ശക്തിപ്പെടുത്തും. പ്രവര്‍ത്തനരംഗത്തുനിന്ന് വിട്ടുനില്‍ക്കുന്നവരും പാര്‍ട്ടിയോഗങ്ങള്‍ക്കും സമരപരിപാടികള്‍ക്കും പങ്കെടുക്കാത്തവരുമായ ഭാരവാഹികളും അംഗങ്ങളും തല്‍സ്ഥാനങ്ങളില്‍ തുടരുന്നത് പുന$പരിശോധിക്കും. വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി മുഖ്യധാരയില്‍നിന്ന് വിട്ടുനില്‍ക്കുന്നവരും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുപകരിക്കുന്നവരുമായവരെയെല്ലാം പാര്‍ട്ടി മുഖ്യധാരയിലത്തെിക്കാന്‍ ശ്രമമുണ്ടാവുമെന്നും കെ.എല്‍. പൗലോസ് വ്യക്തമാക്കി. എന്‍.ഡി. അപ്പച്ചന്‍, മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍, കെ.എം. ആലി, അഡ്വ. എന്‍.കെ. വര്‍ഗീസ്, എം.എ. ജോസഫ്, പി.പി. ആലി, പി.കെ. അബ്ദുറഹിമാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.