ഗ്രന്ഥാലയ-വിദ്യാലയ കൂട്ടായ്മയില്‍ ഓടപ്പള്ളത്ത് ‘വായനമുറ്റം’

ഓടപ്പള്ളം: ഗവ. ഹൈസ്കൂളിന്‍െറയും അര്‍ച്ചന ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ ഓടപ്പള്ളത്ത് ആദ്യത്തെ വായനമുറ്റം ഒരുക്കി. ഓടപ്പള്ളം ഗവ. ഹൈസ്കൂള്‍ ഈ വര്‍ഷം നടപ്പാക്കുന്ന ‘എന്‍െറ ഗ്രാമം എന്‍െറ വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി നടത്തിയ വായനമുറ്റം പരിപാടി ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ലൈബ്രറികളുടെ സഹകരണത്തോടെ വിദ്യാലയത്തിലെ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും പുസ്തകവിതരണം നടത്തുകയും കുട്ടികള്‍ക്ക് മികച്ച ഗാര്‍ഹിക പഠനാന്തരീക്ഷമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വായനമുറ്റം നടത്തുന്നത്. പരിപാടിയില്‍ കുട്ടികളും അമ്മമാരും പുസ്തകാവതരണം നടത്തി. തുടര്‍ന്ന് നടന്ന കോര്‍ണര്‍ പി.ടി.എയില്‍ വിദ്യാലയം രൂപവത്കരിക്കുന്ന എജുക്കേഷന്‍ വളന്‍റിയര്‍ ഗ്രൂപ്പിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തു. കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കാന്‍ രൂപവത്കരിക്കുന്ന അയല്‍പക്ക പഠനക്കൂട്ടങ്ങളിലേക്കുള്ള വളന്‍റിയര്‍മാരെയും കണ്ടത്തെി. ഡിവിഷന്‍ കൗണ്‍സിലര്‍ എം.സി. ശരത് അധ്യക്ഷത വഹിച്ചുു. സ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അര്‍ച്ചന ലൈബ്രറി നല്‍കുന്ന ഉപഹാരങ്ങളുടെ വിതരണം ബേബി വര്‍ഗീസ് നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സോബിന്‍, ഹെഡ്മിസ്ട്രസ് ടി.എന്‍. ദീപ, സൈനുദ്ദീന്‍, പി.ടി.എ പ്രസിഡന്‍റ് പി.എന്‍. സുരേന്ദ്രനാഥ്, രഞ്ജിത്ത് മാസ്റ്റര്‍, എം.വൈ. സുനി എന്നിവര്‍ സംസാരിച്ചു. വിദ്യാലയത്തിനോടു ചേര്‍ന്നുള്ള വള്ളുവാടി, കരിവള്ളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ലൈബ്രറികളുമായി ചേര്‍ന്ന് കുട്ടികളുടെ വീട്ടുമുറ്റങ്ങളിലും ഗ്രന്ഥാലയങ്ങളിലുമായി തുടര്‍ന്നും വായനമുറ്റങ്ങള്‍ നടത്തും. സെപ്റ്റംബറില്‍ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വനിതാ വായന മത്സരത്തില്‍ വിദ്യാലയത്തിലെ കുട്ടികളുടെ അമ്മമാരെ പങ്കെടുപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.