മാനന്തവാടി: ദ്വാരക പ്രദേശത്തെ മാലിന്യ മുക്തമാക്കുന്നതിന് എടവക പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശുചിത്വോത്സവ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദ്വാരക ശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജനപ്രതിനിധികള്‍, വ്യാപാരി സംഘടനാ നേതാക്കള്‍, സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ ചേര്‍ന്ന് ശുചിത്വ ചങ്ങല തീര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എടവക പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാ വിജയന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് നജുമുദ്ദീന്‍ മൂടമ്പത്ത് ശുചിത്വ ഒപ്പുമരത്തില്‍ ആദ്യ ഒപ്പു ചാര്‍ത്തി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ആമിന അവറാന്‍, ജില്‍സണ്‍ തൂപ്പുംകര, ആഷാ മെജോ എന്നിവര്‍ക്കൊപ്പം മുഴുവന്‍ പഞ്ചായത്ത് അംഗങ്ങളും ഒപ്പുമരത്തില്‍ ഒപ്പു ചാര്‍ത്തി. വിവിധ സ്ഥാപന പ്രതിനിധികളായ കെ.വി. റെനില്‍, പി.സി. ബിനു, ഡോ. ശോഭന തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെംബര്‍ സുബൈദ പുളിയോടിയില്‍ സ്വാഗതവും സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍ പ്രധാനാധ്യാപിക മോളി ജോസ് നന്ദിയും പറഞ്ഞു. റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍ വിഷയാവതരണവും ഗുരുകുലം കോളജ് പ്രിന്‍സിപ്പല്‍ ഷാജന്‍ ജോസ് പ്രവര്‍ത്തന മാര്‍ഗരേഖാവതരണവും നടത്തി. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. മനോജ് കാക്കോനാല്‍, റെനീഷ് ആര്യപ്പിള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.