മാനന്തവാടി: ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നിര്‍ദിഷ്ട ശ്രീചിത്തിര മെഡിക്കല്‍ സെന്‍ററിന്‍െറ യൂനിറ്റ് വയനാട്ടില്‍ സ്ഥാപിക്കാനുള്ള ഭൂമി ലഭ്യമായെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ക്ക് കൈമാറാനുള്ള നടപടികള്‍ വൈകുന്നു. സ്വകാര്യവ്യക്തി ഹൈകോടതിയില്‍ നല്‍കിയ കേസാണ് തടസ്സമായി നില്‍ക്കുന്നത്. ജി.എം.എസ് 136 /16/Rd നമ്പര്‍ ഉത്തരവുപ്രകാരം 2016 ഫെബ്രുവരി 18നാണ് സ്ഥലമേറ്റെടുത്ത് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. ഇതിനായി 1,90, 21,000 രൂപ ബാങ്കില്‍ നിക്ഷേപിച്ചു. ഈ തുക ഉടമക്ക് കൈമാറും. 75 ഏക്കര്‍ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. തവിഞ്ഞാല്‍ പഞ്ചായത്തിലെ ബോയ്സ് ടൗണ്‍ ഗ്ളന്‍ലെവന്‍ എസ്റ്റേറ്റിന്‍െറ സ്ഥലമാണ് ഏറ്റെടുത്തത്. 2010ലാണ് എം.ഐ. ഷാനവാസ് എം.പി മുന്‍കൈയെടുത്ത് സെന്‍റര്‍ അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ 200 ഏക്കര്‍ സ്ഥലമാണ് ശ്രീചിത്തിര അധികൃതര്‍ ആവശ്യപ്പെട്ടത്. ഇത്രയും സ്ഥലം ഒരുമിച്ച് ജില്ലയില്‍ കണ്ടത്തൊന്‍ കഴിയില്ളെന്ന് വന്നതോടെയാണ് 75 ഏക്കറിലേക്ക് ചുരുക്കിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് അനുകൂല നിലപാട് സ്വീകരിച്ചതോടെ വനം, റവന്യൂ സംഘം സംയുക്ത സര്‍വേ നടത്തി. അതിനിടെ, ഏറ്റെടുത്ത സ്ഥലത്ത് വര്‍ഷങ്ങളായി കൈവശംവെച്ച് കച്ചവടം ചെയ്തിരുന്നയാളോട് ഒഴിവാകാന്‍ നോട്ടീസ് നല്‍കി. ഇതിനെതിരെ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. പകരം സ്ഥലംനല്‍കി പ്രശ്നം പരിഹരിച്ച് സ്ഥലം എത്രയുംപെട്ടന്ന് ശ്രീചിത്തിരക്ക് കൈമാറണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്നതോടെ നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിന്‍െറ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ സംസ്ഥാന റവന്യൂ, ആരോഗ്യവകുപ്പ്, ശ്രീചിത്തിര അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ഡല്‍ഹിയിലുള്ള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണം നടക്കുക. മൂന്നുഘട്ടങ്ങളിലായാണ് നിര്‍മാണം. ആദ്യഘട്ടത്തില്‍ കെട്ടിടസൗകര്യം ഒരുക്കും രണ്ടാംഘട്ടത്തില്‍ ഗവേഷണകേന്ദ്രവും മൂന്നാംഘട്ടത്തില്‍ കിടത്തി ചികിത്സാ സൗകര്യവും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.