വെള്ളമുണ്ട: ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ മണ്ണിട്ട നടപടിയില്‍ വിവാദം പുകയുന്നു. ജില്ലാ പഞ്ചായത്തിന്‍െറ അനുമതിയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടം കിളച്ച മണ്ണാണ് ഗ്രൗണ്ടില്‍ തള്ളിയത്. മഴ തുടങ്ങിയതോടെ ഈ മണ്ണ് കുത്തിയൊലിച്ച് സമീപത്തെ റോഡ് ചളിക്കളമായതാണ് പ്രതിഷേധത്തിനിടയാക്കിയത്. മഴ തുടങ്ങുന്നതോടെ ചളിക്കളമാകുന്ന ഗ്രൗണ്ട് മണ്ണിട്ട് ഉയര്‍ത്തി നവീകരിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയര്‍ന്നുവന്നിരുന്നു. മുന്‍ സ്കൂള്‍ പി.ടി.എ കമ്മിറ്റി ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് മുന്നില്‍ ഈ ആവശ്യം വെക്കുകയും ഇത് പ്രകാരം 2014ല്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി മണ്ണിടുന്നതിന് സ്വകാര്യവ്യക്തിക്ക് അനുവാദം നല്‍കുകയും ചെയ്തിരുന്നു. മണ്ണിടുന്ന വിഷയത്തില്‍ കരാറുകാരനുമായി ഉണ്ടാക്കിയ എഗ്രിമെന്‍റ് പ്രകാരം പരിസരവാസികള്‍ക്കോ സമീപത്തെ കൃഷിയിടങ്ങള്‍ക്കോ റോഡിനോ ഉപദ്രവകരവും ദോഷകരവുമല്ലാത്ത രീതിയില്‍ മണ്ണിടണമെന്നായിരുന്നു കരാര്‍. അത്തരം പ്രശ്നങ്ങള്‍ മണ്ണിടുന്ന വ്യക്തിതന്നെ പരിഹരിക്കണമെന്നും കരാറിലുണ്ട്. പാകപ്പിഴവുകള്‍ പരിഹരിക്കുന്നതിന് അഞ്ചുലക്ഷം രൂപയുടെ ചെക്കും സ്കൂള്‍ അധികാരി വാങ്ങിയിരുന്നു. എന്നാല്‍, മഴ തുടങ്ങിയതു മുതല്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും പരിസരവാസികളും നാട്ടുകാരും പ്രതിഷേധവുമായി ഇറങ്ങുകയും ചെയ്തിട്ടും പ്രശ്നപരിഹാരത്തിന് നടപടിയില്ല. സ്വകാര്യവ്യക്തി നല്‍കിയ അഞ്ചുലക്ഷം രൂപയുടെ ചെക് എവിടെയെന്നതും ചോദ്യമാണ്. നിലവിലുള്ള സ്കൂള്‍ അധികാരിക്ക് ഇതുവരെ ചെക് കൈമാറിയിട്ടുമില്ല. മണ്ണ് തള്ളാന്‍ തുടങ്ങിയ സമയത്തുതന്നെ ഈ ആശങ്ക ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നുവത്രെ. മാനന്തവാടി താലൂക്കിലെ പ്രധാനപ്പെട്ട രണ്ട് ഗ്രൗണ്ടുകളില്‍ ഒന്നാണിത്. മണ്ണ് തള്ളി ചളിക്കളമായതോടെ കായികപ്രേമികളുടെയും വിദ്യാര്‍ഥികളുടെയും കായികപരിശീലനവും നിലച്ചിരിക്കുകയാണ്. സൈഡ് കെട്ടി പുല്ല് പതിച്ച് ഗ്രൗണ്ട് ഉപയോഗപ്രദമാക്കാനുള്ള നടപടി വേണം. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് മണ്ണ് തള്ളിയ സ്വകാര്യ വ്യക്തിയെക്കൊണ്ടുതന്നെ പരിഹാരമുണ്ടാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.