ഗൂഡല്ലൂര്‍: നഗരത്തില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ളെന്ന് വ്യാപക പരാതി. വെള്ളിയാഴ്ച നടന്ന നഗരസഭാ ഭരണസമിതി യോഗത്തിലാണ് കൗണ്‍സിലര്‍മാര്‍ പരാതികളുന്നയിച്ചത്. തെരുവുവിളക്ക് സേവനം സ്വകാര്യവത്കരിച്ചതോടെയാണ് പരാതികളുയരുന്നത്. നഗരസഭയിലെ 21 വാര്‍ഡുകളില്‍ ഒമ്പതിടങ്ങളില്‍ മാത്രമാണ് തെരുവുവിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതുതന്നെ കൃത്യമായി പരിപാലിക്കാത്തതുമൂലം കത്തുന്നില്ല. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് വൈസ് ചെയര്‍മാന്‍ രാജാതങ്കവേല്‍ അറിയിച്ചു. നഗരസഭതന്നെ തെരുവുവിളക്ക് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്‍െറ വാര്‍ഡില്‍ താനറിയാതെതന്നെ വികസനപ്രവൃത്തികള്‍ നടത്തുന്നതായി ആറാംവാര്‍ഡ് കൗണ്‍സിലര്‍ രാമസാമി പരാതിപ്പെട്ടു. ഇതേക്കുറിച്ച് നേരില്‍ പരിശോധന നടത്താമെന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ രമ മറുപടി നല്‍കി. നഗരത്തിലെ നടപ്പാതകള്‍ കൈയേറി വഴിവാണിഭം നടത്തുന്നതിനെക്കുറിച്ചും പരാതി ഉയര്‍ന്നു. കാല്‍നടയാത്രികര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ നടപ്പാതയിലെ കച്ചവടം ഒഴിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. ചെയര്‍പേഴ്സന്‍ രമ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ രാജാതങ്കവേല്‍, റവന്യൂ ഇന്‍സ്പെക്ടര്‍ സഹദേവന്‍, മറ്റ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.