കല്‍പറ്റ: വയനാട്ടിലെ പ്രധാന റിസര്‍വോയറുകളായ ബാണാസുരസാഗറിലും കാരാപ്പുഴയിലുമുള്ള ജലസമ്പത്ത് ഉപയോഗപ്പെടുത്തി ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും പ്രദേശവാസികളായ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്‍െറ ജീവിതനിലവാരം മെച്ചപ്പെടുത്താനുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന റിസര്‍വോയര്‍ ഫിഷറീസ് ആസൂത്രണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിമുതല്‍ സഹകരണസംഘം മുഖേന മത്സ്യംപിടിച്ച് വില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യമൊരുക്കും. ഇതോടെ ഗുണഭോക്താക്കള്‍ക്ക് നല്ല മത്സ്യം ലഭിക്കാനും സഹകരണ സംഘത്തിന് വരുമാനം ഉറപ്പുവരുത്താനും സാധിക്കും. കൂടാതെ, കൂടുകള്‍ സ്ഥാപിച്ച് മത്സ്യകൃഷി ചെയ്യുമ്പോള്‍ വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുപ്പ് നടത്താനും കഴിയും. 2010ല്‍ ദേശീയ മത്സ്യവികസന ബോര്‍ഡിന്‍െറ ധനസഹായത്തോടെ ഇരു ഡാമുകളിലും ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ ഫിഷറീസ് സഹകരണ സംഘങ്ങള്‍ രൂപവത്കരിച്ചെങ്കിലും മത്സ്യബന്ധനാനുമതി ഒൗദ്യോഗികമായി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി മാരാപാണ്ഡ്യന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്‍െറ തീരുമാനപ്രകാരം കഴിഞ്ഞ നവംബറിലാണ് ജില്ലയിലെ രണ്ടു ഡാമുകളിലും മത്സ്യബന്ധനത്തിന് അനുമതിലഭിച്ചത്. സംഭരണശേഷി കവിഞ്ഞ് ഡാം തുറന്നുവിടുമ്പോള്‍ ലഭിക്കുന്ന കൂറ്റന്‍ മത്സ്യങ്ങള്‍ക്കായി ഇതരജില്ലകളില്‍ നിന്നടക്കം ധാരാളം ആളുകളത്തെുകയും അപകടത്തില്‍പ്പെടുകയും ചെയ്തപ്പോള്‍ മണ്‍സൂണ്‍കാലത്ത് പ്രവേശം നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. യോഗത്തില്‍ ഉത്തരമേഖലാ ഫിഷറീസ് ജോ. ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ബാണാസുരസാഗര്‍ ഡാം സേഫ്റ്റി അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വി. സന്ദീപ്, ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ പി. ഇബ്രാഹിം, ഫിഷറീസ് അസി. ഡയറക്ടര്‍ ബി.കെ. സുധീര്‍കിഷന്‍, ഫിഷറീസ് ഡെവലപ്മെന്‍റ് ഓഫിസര്‍ ശ്രീധരന്‍ കുഞ്ഞുമണി, സംഘം പ്രസിഡന്‍റായ എ. സുകുമാരന്‍, വി.പി. മനോജ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.