വയനാട് വിത്തുത്സവം ഇന്നു തുടങ്ങും

കല്‍പറ്റ: പുത്തൂര്‍വയല്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ ജനുവരി 28, 29, 30 തീയതികളില്‍ വിത്തുത്സവം 2016 നടത്തുന്നു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കൃഷി ക്ഷേമ വകുപ്പു മന്ത്രി കെ.പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും. പരമ്പരാഗത കര്‍ഷകരുടെ സംഘടനയായ സീഡ് കെയറും വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതിയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും നബാര്‍ഡും എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും ചേര്‍ന്നാണ് വിത്തുത്സവം നടത്തുന്നത്. വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി ആദിവാസി കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. വിത്തുത്സവത്തിന് പഞ്ചായത്തുകള്‍ക്ക് സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിത്ത് സംരക്ഷണവുമായി ബന്ധപ്പെട്ട പാരമ്പര്യ അറിവുകള്‍ 45 നെല്‍വിത്തുകള്‍ സംരക്ഷിച്ചുവരുന്ന ചെറുവയല്‍ രാമന്‍ പുതുതലമുറക്കായി വ്യാഴാഴ്ച പങ്കുവെക്കും. 29ന് നടക്കുന്ന സംസ്ഥാനതല ജൈവകര്‍ഷക സംഗമത്തില്‍ സംസ്ഥാനത്തെ ജൈവകൃഷി നയം ചര്‍ച്ച ചെയ്യും. 30ന് കാര്‍ഷിക ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള ശില്‍പശാല സംഘടിപ്പിക്കും.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാര്‍, വയനാട് ജില്ലാ ആദിവാസി വികസന സമിതി ജോ. സെക്രട്ടറി അനന്തന്‍, സീഡ് കെയര്‍ സെക്രട്ടറി കൃഷ്ണദാസ്, ജില്ലാ ആദിവാസി വികസന സമിതി ഉപദേശക സമിതി ചെയര്‍പേഴ്സന്‍ എ. ദേവകി തുടങ്ങിവര്‍ സംബന്ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.