വൈത്തിരി: മുത്തങ്ങ ചെക്പോസ്റ്റ് വെട്ടിച്ച് മൈസൂരുവില്‍നിന്ന് കേരളത്തിലേക്ക് കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒന്നര കിലോയോളം കഞ്ചാവ് വൈത്തിരി പൊലീസ് പിടികൂടി. ചുണ്ടേലിലും പരിസരപ്രദേശങ്ങളിലും വില്‍പനക്കായി കഞ്ചാവ് മൊത്തമായി എത്തിച്ചുകൊടുക്കുന്ന മലപ്പുറം, മഞ്ചേരി സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മലപ്പുറം, മഞ്ചേരി നെല്ലിക്കുത്ത് പാലത്ത് മൂലയില്‍ അബ്ദുല്‍ റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. വൈത്തിരി സി.ഐ എം.ഡി. സുനിലിന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വൈത്തിരി സി.ഐ എ.യു. ജയപ്രകാശ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സെയ്തുമുഹമ്മദ്, സജി അഗസ്റ്റിന്‍, ലെനു, ജി. ഹക്കീം, കല്‍പറ്റ ആന്‍റി നാര്‍കോട്ടിക് സെല്‍ അംഗങ്ങളായ അബ്ദുല്‍ റഹ്മാന്‍, ജയചന്ദ്രന്‍, പ്രമോദ് എന്നിവരടങ്ങുന്ന സംഘം തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ ചുണ്ടേല്‍ അമ്മാറക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. കാറിന്‍െറ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. 300 ഗ്രാമോളം റഹ്മാന്‍ മടിക്കുത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഞ്ചാവ് കടത്തിയ കര്‍ണാടക രജിസ്ട്രേഷനിലുള്ള ടാറ്റാ ഇന്‍ഡിക കാറും കസ്റ്റഡിയിലെടുത്തു. ഇതിനുമുമ്പ് പലതവണ റഹ്മാന്‍ കഞ്ചാവ് കടത്തിയിട്ടുള്ളതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ചുണ്ടേലിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന കഞ്ചാവ് വില്‍പനയെക്കുറിച്ച് വൈത്തിരി പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. അപ്പോഴാണ് കര്‍ണാടകയില്‍നിന്ന് കഞ്ചാവുമായി കാര്‍ വരുന്നുണ്ടെന്ന വിവരം വൈത്തിരി സി.ഐക്ക് ലഭിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. പ്രതിയെ വടകര നാര്‍കോട്ടിക് സെല്‍ കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.