മാനന്തവാടി: അതീവ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്ത് നിയമങ്ങള്‍ കാറ്റില്‍പറത്തി അനധികൃതമായി മരംമുറിച്ച സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. മുറിച്ചിട്ട മരങ്ങള്‍ കസ്റ്റഡിയിലെടുത്തു. തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവില്‍പുഴ മട്ടിലയം ദീപിക എസ്റ്റേറ്റുടമക്കെതിരെയാണ് കേസെടുത്തത്. കബനി നദിയുടെ ഉത്ഭവകേന്ദ്രമായ തൊണ്ടര്‍മുടിയോട് ചേര്‍ന്ന നിബിഡ വനപ്രദേശമായ കോളിപ്പാട്ട് മലയുടെ അടിവാരത്തുള്ള പ്രദേശത്താണ് മരംകൊള്ള നടന്നത്. അനധികൃത മരംമുറിയെക്കുറിച്ച് കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. മാനന്തവാടി റെയ്ഞ്ചിനുകീഴിലെ മക്കിയാട് സെക്ഷന്‍ അധികൃതരാണ് കേസെടുത്തത്. മുറിച്ചിട്ട 179 കഷണം മരങ്ങളാണ് കസ്റ്റഡിയിലെടുത്തത്. ഉണങ്ങിയതും അപകടസാധ്യതയുള്ളതുമായ മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുമതിനല്‍കിയിരുന്നു. ഇതിന്‍െറ മറവിലായിരുന്നു വിലപിടിപ്പുള്ള വന്‍ മരങ്ങള്‍ മുറിച്ചത്. കുറേ മരങ്ങള്‍ കടത്തുകയും ചെയ്തു. ചടച്ചി, താന്നി, പ്ളാവ്, വെണ്ടേക്ക്, മഹാഗണി എന്നീ മരങ്ങളാണ് മുറിച്ചത്്. സെക്ഷന്‍ അഞ്ചുപ്രകാരം നോട്ടിഫൈ ചെയ്ത ഭൂമിയില്‍നിന്നാണ് മരങ്ങള്‍ മുറിച്ചത്. ഏലം കൃഷി ചെയ്യുന്നതിന് പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് വനം കൊള്ള നടത്തിയത്. സംഭവത്തെ കുറിച്ച് വനംവകുപ്പിന്‍െറ ഫൈ്ളങ് സ്ക്വാഡും അന്വേഷണമാരംഭിച്ചിട്ടുണ്ട്. മരംമുറിക്ക് അനുമതിനല്‍കുന്നതോടൊപ്പം അനുമതിനല്‍കിയ മരങ്ങളാണോ മുറിച്ചതെന്ന് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണം. ഇതില്ലാത്തതിനാലാണ് വന്‍തോതില്‍ മരങ്ങള്‍ മുറിക്കാനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.