ചത്ത മാനിനെ മാംസമാക്കി പങ്കിട്ടവര്‍ക്ക് ലക്ഷം രൂപ പിഴ

ഗൂഡല്ലൂര്‍: ചത്ത മാനിനെ മാംസമാക്കി പങ്കിട്ടെടുത്ത അഞ്ചുപേര്‍ക്ക് 20,000 രൂപവീതം പിഴചുമത്തി. മേഫീല്‍ഡ് എസ്റ്റേറ്റിലെ ബാബു എന്ന നൗഫല്‍(27), ആബിദ് (30), സഹോദരന്മാരായ മണികണ്ഠന്‍ (35), ശിവന്‍ (32), സുരേഷ് (27) എന്നിവര്‍ക്കാണ് വനംവകുപ്പ് കനത്തപിഴ ചുമത്തിയത്. ലക്ഷം രൂപ പിഴയടച്ച ഇവരെ പിന്നീട് വിട്ടയച്ചു. ഗൂഡല്ലൂര്‍ ഡി.എഫ്.ഒയുടെ ഉത്തരവുപ്രകാരമാണ് പിഴ ചുമത്തിയത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചത്ത മാനിനെയാണ് സംഘം മാംസമാക്കി പങ്കിട്ടത്. രഹസ്യവിവരം ലഭിച്ച വനപാലകര്‍ മേഫീല്‍ഡ് കാരക്കൊല്ലി, കൊത്താടി ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് മാനിന്‍െറ അവശിഷ്ടം ലഭിച്ചത്. തലയും മറ്റും കുഴിച്ചുമൂടിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത് കൃഷി നടത്തുകയായിരുന്ന ഇവരെക്കുറിച്ച് വിവരം ലഭിച്ചത്. എ.സി.എഫ്. പുഷ്പാകരന്‍, റെയ്ഞ്ചര്‍ ശെല്‍വരാജ്, ഗാര്‍ഡുമാരായ സിദ്ധരാജ്, ശിവകുമാര്‍, സുധീര്‍കുമാര്‍, വാച്ചര്‍ രങ്കസാമി, ആന്‍റി പോച്ചിങ് വാച്ചര്‍മാരായ മണി, ശിവകുമാര്‍ എന്നിവരുടെ സംഘമാണ് കുറ്റക്കാരെ വലയിലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.