കല്‍പറ്റ: ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാത്ത സര്‍ക്കാര്‍നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പുല്‍പള്ളിയിലെ സര്‍ക്കാര്‍ഭൂമി പിടിച്ചെടുക്കല്‍ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് പുല്‍പള്ളി ടൗണില്‍നിന്ന് പ്രകടനമായാണ് പുല്‍പള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിന് പിറകിലുള്ള സര്‍ക്കാര്‍ ഭൂമിയിലേക്കത്തെുക. പ്രതീകാത്മക പിടിച്ചെടുക്കല്‍ സമരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശശി പന്തളം ഉദ്ഘാടനം ചെയ്യും. ദിവസംമുഴുവന്‍ സമരം നീളും. ഭൂമിയില്‍ നിലവില്‍ സമരം നടത്തുന്നവര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെലവഴിക്കും. 2011ല്‍ സര്‍ക്കാര്‍ ‘ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ജില്ലയില്‍ മൊത്തം 4672 ഭൂരഹിതരാണ് അപേക്ഷിച്ചത്. വൈത്തിരി താലൂക്കില്‍ 2173ഉം ബത്തേരി താലൂക്കില്‍ 1457ഉം മാനന്തവാടി താലൂക്കില്‍ 1042 പേരും അപേക്ഷിച്ചു. എന്നാല്‍, ചട്ടപ്രകാരം ആര്‍ക്കും ഭൂമി ലഭിച്ചില്ല. 511 പേര്‍ക്ക് പട്ടയം കിട്ടിയെങ്കിലും ഭൂമി ലഭിച്ചിട്ടില്ല. പനമരത്തെ ഏഴുപേര്‍ക്ക് കാസര്‍കോട് ജില്ലയിലെ പാറക്കെട്ടുകളും ചതുപ്പുകളും നിറഞ്ഞ സ്ഥലമാണ് കിട്ടിയത്. 2013ല്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും എല്ലാവര്‍ക്കും ഭൂമി നല്‍കുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍, വാക്കുപാലിച്ചില്ല. പിന്നീട് പാര്‍ട്ടിനേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. 2015 ഡിസംബര്‍ 31നുള്ളില്‍ ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി വാക്കുനല്‍കി. എന്നിട്ടും പാലിക്കപ്പെട്ടില്ല. ജില്ലയില്‍തന്നെ പുറമ്പോക്ക്, മിച്ചഭൂമി എന്നിങ്ങനെ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ഭൂമി നിലവിലുണ്ട്. ഹാരിസണ്‍പോലുള്ള കുത്തകകള്‍ സര്‍ക്കാര്‍ഭൂമി കൈയടക്കി. എന്നിട്ടും ഭൂരഹിതര്‍ക്ക് മാത്രം ഭൂമിനല്‍കുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം. നടപടിയില്ളെങ്കില്‍ സര്‍ക്കാര്‍ഭൂമി കൈയേറി കുടില്‍കെട്ടിയുള്ള സമരവും നടത്തും. പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് ബിനു വയനാട്, വൈസ് പ്രസിഡന്‍റ് പി.എച്ച്. ഫൈസല്‍, ട്രഷറര്‍ പി. അബ്ദുറഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.