റോഡ് ഉപരോധിച്ച ഒമ്പതു പേരെ അറസ്റ്റു ചെയ്തു

ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് റോഡ് ഉപരോധത്തിന് നേതൃത്വം നല്‍കിയ ഒമ്പത് പേരെ ദേവാല ഡിവൈ.എസ്.പി ശക്തിവേലുവിന്‍െറ നേതൃത്വത്തിലത്തെിയ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.എം.കെ പന്തല്ലൂര്‍ താലൂക്ക് സെക്രട്ടറി ശിവാനന്ദ രാജ (45), വിടുതലൈശിരുത്തൈകള്‍ കക്ഷിയുടെ രാജേന്ദ്രപ്രഭു (38), വി.എച്ച്.പി ഭാരവാഹി യോഗേശ്വരന്‍ (45), ഡേവിഡ് (27), മണി (37), രാജന്‍ തോമസ് (34), വേപ്പിടി (32), റാംകുമാര്‍ (37), ശെല്‍വകുമാര്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജോലിചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍,റോഡ് ഉപരോധം നടത്തല്‍ തുടങ്ങിയ വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചേരമ്പാടി പടച്ചേരിയിലെ അനീഷ് അബ്രഹാമിനെയാണ് കാട്ടാന കൊലപ്പെടുത്തിയത്. യുവാവിന്‍െറ മൃതദേഹം കാണാന്‍പോലും അനുവദിക്കാതെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലീസ് നടപടിയിലും പ്രതിഷേധിച്ചവരെ ലത്തിവീശിയോടിച്ചതില്‍ പ്രതിഷേധിച്ചുമാണ് ചേരമ്പാടിക്കടുത്ത് പ്രധാനപാതയില്‍ റോഡ് ഉപരോധം നടത്തിയത്. ഉപരോധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.