തിരുനെല്ലി: പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്‍െറ ഗ്രോബാഗ് പച്ചക്കറി പദ്ധതി തൃശ്ശിലേരി അനന്തോത്ത് കോളനിയില്‍ തുടങ്ങി. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്‍റ് മായദേവി ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ ധന്യ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മാനന്തവാടി അസി. ഡയറക്ടര്‍ ബാബു അലക്സാണ്ടര്‍, കാട്ടിക്കുളം കൃഷി ഓഫിസര്‍ ഗുണശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ദത്തെടുത്ത ഏഴ് കോളനികളിലാണ് പദ്ധതി നടപ്പാക്കുന്നത്. ബാവലി, മീന്‍കൊല്ല, എടക്കോട്, കക്കേരി, തിരുനെല്ലി, മന്ദാനം, അരീക്കര എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. 9.08 കോടി രൂപയുടെ സമഗ്ര വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡരികിലെ കോളനികള്‍ക്ക് ചുറ്റ് മതില്‍ നിര്‍മാണം, ഫുട്പാത്ത്, കുടിവെള്ളം, ഭക്ഷ്യധാന്യ വിതരണം, കോളനി റോഡുകള്‍, ഭവന നിര്‍മാണം എന്നിവ നടപ്പാക്കും. നാല് ട്രാക്ടര്‍, മൂന്ന് പവര്‍ ടില്ലര്‍, തെങ്ങ് കയറ്റ യന്ത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പണിയായുധങ്ങള്‍, മെതിയന്ത്രങ്ങള്‍ എന്നിവയും വിതരണം ചെയ്തു. 118 വീടുകളുടെ നിര്‍മാണവും കുടിവെള്ള പദ്ധതിയുടെ പണിയും പുരോഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.