പനമരം: കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂര്‍പുഴ വ്യാപകമായ മണലൂറ്റുമൂലം നശിക്കുന്നു. മണലൂറ്റ് തടയുന്ന കാര്യത്തില്‍ അധികാരികള്‍ താല്‍പര്യം കാണിക്കുന്നില്ളെന്ന് ആക്ഷേപവുമുണ്ട്. മത്സ്യക്കുളം, കുടിവെള്ളപദ്ധതികള്‍ എന്നിവയുടെ പേരിലാണ് ഇവിടെ മണല്‍ കടത്ത് നടക്കുന്നത്. പഞ്ചായത്ത്, ജിയോളജി അധികൃതര്‍ ഇതിന് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്. ചീക്കല്ലൂരില്‍ ജലനിധി പദ്ധതിക്കായി കഴിഞ്ഞ രണ്ടു മാസമായി കിണര്‍ നിര്‍മാണം നടക്കുന്നുണ്ട്. പുഴയോരത്തെ കിണര്‍നിര്‍മാണംകൊണ്ട് ലോഡ് കണക്കിന് മണല്‍ കയറ്റിപ്പോകാനായി. ഇവിടെ മണല്‍ കുന്നുകൂട്ടിയിട്ടിരിക്കുകയാണ്. പഞ്ചായത്ത് ടോക്കനുമായി എത്തുന്നവര്‍ക്കാണ് വില്‍പനയെന്ന് കിണര്‍ നിര്‍മാണവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. അതിനാല്‍ അനധികൃതമായി ഒന്നും നടക്കുന്നില്ളെന്നാണ് ഇവരുടെ ഭാഷ്യം. ചീക്കല്ലൂര്‍ പാലത്തിനടുത്തും ഒരു കിണര്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഇവിടെയും സ്ഥിതി മറിച്ചല്ല. രണ്ടു മാസം മുമ്പ് വരദൂര്‍ പാലത്തിനടുത്ത് മത്സ്യക്കുളത്തിന്‍െറ പേരില്‍ മണല്‍ ശേഖരിച്ചത് അധികൃതര്‍ പിടികൂടിയിരുന്നു. ഒരുകാലത്ത് പനമരം മേഖലയിലെ പ്രധാന നെല്ലുല്‍പാദന കേന്ദ്രമായിരുന്നു ചീക്കല്ലൂര്‍. ഇഷ്ടികക്കളങ്ങളും മത്സ്യക്കുളങ്ങളും വാഴത്തോട്ടങ്ങളും ഇവിടത്തെ നെല്ലുല്‍പാദനത്തെ ഗണ്യമായി കുറച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉണര്‍ന്നിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.