പടിഞ്ഞാറത്തറ: അപകടമരണങ്ങള്‍ ആവര്‍ത്തിക്കുന്ന ബാണാസുര സാഗര്‍ ഡാമിന്‍െറ റിസര്‍വോയറില്‍ സുരക്ഷാക്രമീകരണവും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അനധികൃത മീന്‍പിടിത്തവും പ്രദേശവാസികളുടെ ഏതു സമയത്തുമുള്ള സാന്നിധ്യവും അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. ഡാമിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ ചെന്നലോട് സ്വദേശി റഊഫും രക്ഷിക്കാനിറങ്ങിയ അംബേദ്കര്‍ കോളനിയിലെ ബാബുവും ദിവസങ്ങള്‍ക്കുമുമ്പാണ് അപകടത്തില്‍പെട്ട് മരിച്ചത്. കഴിഞ്ഞവര്‍ഷം മീന്‍പിടിക്കുന്നതിനിടയില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. മുമ്പ് നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനപ്പുറത്ത് സുരക്ഷാ ക്രമീകരണത്തിനുള്ള ഒരു നടപടിയുമുണ്ടാവുന്നില്ല. ഡാമിന്‍െറ വിവിധഭാഗങ്ങളില്‍ രാവിലെ മുതല്‍ മീന്‍പിടിത്തം നിത്യകാഴ്ചയാണ്. കൊട്ടത്തോണിയിലടക്കം വെള്ളക്കെട്ടില്‍ ഇറങ്ങുന്നതും പതിവ് കാഴ്ചയാണ്. ഡാമിന് പുറമെയായി നിരവധി സ്വകാര്യ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയത്തെുന്ന സഞ്ചാരികളും വെള്ളക്കെട്ടിലിറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മണ്ണണയായതിനാല്‍ ഡാമിന്‍െറ കര ചളിനിറഞ്ഞതാണ്. ഇതറിയാതെ വെള്ളത്തിലിറങ്ങുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു. വെള്ളക്കെട്ടിനകത്തെ പഴയ കിണറുകളും കുളിക്കാനിറങ്ങുന്നവര്‍ക്ക് മരണക്കെണിയൊരുക്കുകയാണ്. ഇതേകുറിച്ചുള്ള ഒരു മുന്നറിയിപ്പുകളും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ജനങ്ങളുടെ പരാതി പരിഗണിച്ച് സുരക്ഷാസംവിധാനങ്ങള്‍ ഉടന്‍ നടപ്പില്‍വരുത്തുമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. ബാണാസുരയുമായി ബന്ധപ്പെട്ട് യോഗം വിളിക്കും. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.