മേപ്പാടി: കല്‍പറ്റ-മേപ്പാടി ചുളിക്ക എ.വി.ടി തേയിലത്തോട്ടത്തില്‍ കൊളുന്ത് ശേഖരിക്കുന്നതിനിടെ മൂന്ന് സ്ത്രീത്തൊഴിലാളികള്‍ക്ക് സൂര്യാതപമേറ്റു. തൊഴിലാളികളായ രാസാത്തി (40), ഉഷ (30), കദീജ (34) എന്നിവര്‍ക്കാണ് വെള്ളിയാഴ്ച പൊള്ളലേറ്റത്. കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ചൂട് അധികരിച്ച സാഹചര്യത്തില്‍ സൂര്യാതപമേല്‍ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് തോട്ടം തൊഴിലാളികളുടെ ജോലിസമയം മുന്‍വര്‍ഷങ്ങളെപ്പോലെ ക്രമീകരിക്കണമെന്ന ആവശ്യം ശക്തമായി. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലായിരുന്നു മുമ്പ് ശക്തിയായ ചൂട് അനുഭവപ്പെട്ടിരുന്നതെങ്കില്‍ ഇത്തവണ ഫെബ്രുവരിയില്‍ തന്നെ ചൂട് അസഹ്യമായി. വെയിലേറ്റ് ജോലി ചെയ്തിരുന്ന എ.വി.ടി എസ്റ്റേറ്റിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റ സാഹചര്യത്തില്‍ ജോലിസമയം പുന$ക്രമീകരിക്കണമെന്ന ആവശ്യം തൊഴിലാളികള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. ൃകഴിഞ്ഞ വര്‍ഷം ഇതേ ആവശ്യമുയര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ലേബര്‍ ഓഫിസര്‍ ത്രികക്ഷി യോഗം വിളിച്ചുചേര്‍ത്ത് തൊഴിലാളികളുടെ ജോലിസമയത്തില്‍ മാറ്റംവരുത്തിയിരുന്നു. രാവിലെ എട്ടു മുതല്‍ 4.30 വരെ എന്ന സാധാരണ സമയം മാറ്റി രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെ എന്ന രീതിയിലാണ് അന്ന് പുന$ക്രമീകരിച്ചത്. ഇപ്പോഴും അതേ ആവശ്യമാണ് ഉയരുന്നത്. തോട്ടം മാനേജ്മെന്‍റ് സ്വയം ഇത് ചെയ്യാനിടയില്ലാത്ത സാഹചര്യത്തില്‍ അപകടം മുന്നില്‍ക്കണ്ട് അധികൃതര്‍ ഇടപെട്ട് സമയത്തില്‍ പുന$ക്രമീകരണം നടപ്പാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.