കുരങ്ങുപനി: പ്രതിരോധ കുത്തിവെപ്പില്ല; ജീവനക്കാര്‍ ആശങ്കയില്‍

മാനന്തവാടി: ജില്ലയില്‍ കുരങ്ങുപനി വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാടുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന വനംജീവനക്കാര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ലഭിക്കാത്തത് ജീവനക്കാരെ ആശങ്കയിലാഴ്ത്തുന്നു. 486 ഫീല്‍ഡ് ജീവനക്കാരാണ് ജില്ലയില്‍ വനംവകുപ്പിനുള്ളത്. ഇവര്‍ 24 മണിക്കൂറും വനവും വന്യമൃഗങ്ങളുമായി സമ്പര്‍ക്കത്തിലുള്ളവരുമാണ്. കുരങ്ങിനെ അവശനിലയിലോ ചത്തനിലയിലോ കണ്ടത്തെുകയാണെങ്കില്‍ പരിപാലിക്കേണ്ടതും മറ്റു നടപടികള്‍ സ്വീകരിക്കേണ്ടതുമെല്ലാം വനംജീവനക്കാരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലുമാണ്. മൂന്നു തവണ കെ.എഫ്.ഡി വാക്സിനാണ് പ്രതിരോധമായി എടുക്കേണ്ടത്. പ്രതിരോധ കുത്തിവെപ്പ് നടത്തിയ ജീവനക്കാര്‍ക്കു പോലും കുരങ്ങുപനി പിടികൂടിയതായി വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്ളൗസ്, ഷൂ, മാസ്ക് എന്നിവപോലും ലഭിക്കുന്നില്ളെന്ന് വനംവകുപ്പ് ജീവനക്കാര്‍ പറയുന്നു. അതേസമയം, പ്രതിരോധ മരുന്നുകള്‍ ജില്ലയില്‍ ലഭ്യമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പൂതാടി, പുല്‍പള്ളി, നൂല്‍പുഴ പി.എച്ച്.സികളില്‍ മരുന്ന് ലഭ്യമാണ്. ജില്ലാ ആശുപത്രിയിലും മരുന്ന് ലഭ്യമാണ്. ശിവമോഗയില്‍നിന്നാണ് ജില്ലക്കാവശ്യമായ മരുന്ന് എത്തിക്കുന്നത്. രോഗം പടരാതിരിക്കാന്‍ ചെള്ള് നശീകരണ പ്രവൃത്തികള്‍ നടത്തുകയാണ് ഏറ്റവും അഭികാമ്യമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.