രൂപേഷ് മാനന്തവാടി പൊലീസ് കസ്റ്റഡിയില്‍

മാനന്തവാടി: മാവോവാദി നേതാവ് രൂപേഷ് വീണ്ടും മാനന്തവാടി പൊലീസിന്‍െറ കസ്റ്റഡിയില്‍. 2014 നവംബര്‍ 18ന് തിരുനെല്ലിയിലെ അഗ്രഹാരം റിസോര്‍ട്ട് അടിച്ചുതകര്‍ത്ത സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 26 വരെ കസ്റ്റഡിയിലുള്ള ഇയാളെ ചൊവ്വാഴ്ച വൈകുന്നേരത്തോടു കൂടിയാണ് മാനന്തവാടി ഡിവൈ.എസ്.പി അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടിയിലത്തെിച്ചത്. മാനന്തവാടി പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സ്റ്റേഷനും പരിസരവും തണ്ടര്‍ബോള്‍ട്ടിന്‍െറയും ആന്‍റി നക്സല്‍ സ്ക്വാഡിന്‍െറയും നിയന്ത്രണത്തിലാണ്. ബുധനാഴ്ച തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ടിലത്തെിച്ച് തെളിവെടുക്കും. കഴിഞ്ഞ സെപ്റ്റംബര്‍ 10ന് മാനന്തവാടി ട്രാഫിക് യൂനിറ്റിലെ പൊലീസുകാരന്‍ പ്രമോദിന്‍െറ മട്ടിലയത്തെ വീട്ടിലത്തെി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തിരുന്നു. ഇതുള്‍പ്പെടെ 12ഓളം കേസുകളാണ് രൂപേഷിനെതിരെയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.