മാനന്തവാടി: നൂറ്റാണ്ടിലേറെ പഴക്കമുള്ള മാനന്തവാടി ഉപജില്ലയിലെ പള്ളിക്കല്‍ ഗവ. എല്‍.പി സ്കൂള്‍, കെല്ലൂര്‍ ഗവ. എല്‍.പി സ്കൂള്‍ എന്നിവയെ യു.പി സ്കൂളുകളായി ഉയര്‍ത്തി. കഴിഞ്ഞദിവസത്തെ പ്രത്യേക മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് പട്ടികവര്‍ഗക്ഷേമ യുവജനകാര്യ മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ പള്ളിക്കലില്‍ 1896ല്‍ ആരംഭിച്ച ഗവ. എല്‍.പി സ്കൂളില്‍ നിലവില്‍ 264 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്യണമെന്നത് നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യമായിരുന്നു. മാനന്തവാടി ഉപജില്ലയിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നാണ് പള്ളിക്കല്‍. ന്യൂനപക്ഷവിദ്യാര്‍ഥികള്‍ കൂടുതലായി പഠിക്കുന്ന വിദ്യാലയമാണ് ഇത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കെല്ലൂരിലെ ജി.എല്‍.പി സ്കൂളിനും 128 വര്‍ഷത്തെ പാരമ്പര്യമുണ്ട്. വടക്കേ വയനാട്ടിലെ ഏറ്റവും പഴക്കംചെന്ന സ്കൂളുകളിലൊന്നാണിത്. ഒരേക്കര്‍ സ്ഥലത്ത് നല്ലരീതിയിലുള്ള കെട്ടിടസൗകര്യങ്ങളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും സ്കൂളിന് സ്വന്തമായുണ്ട്. 186 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുന്നതോടെ സമീപ പ്രദേശങ്ങളിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കും ആശ്വാസമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പള്ളിക്കല്‍, കെല്ലൂര്‍ സ്കൂളുകളുടെ അപ്ഗ്രഡേഷന്‍. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ പി.ടി.എയും വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും ഇടപെടലിനും സമ്മര്‍ദത്തിനുമൊടുവിലാണ് അനുകൂലതീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.