കല്‍പറ്റ: ആദിവാസികളെ മതംമാറ്റാന്‍ പ്രേരിപ്പിക്കുന്ന പ്രാര്‍ഥനാകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്ന് ആദിവാസി വികസന പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ജില്ലയില്‍ തിരുനെല്ലി, പുല്‍പള്ളി, തൃശ്ശിലേരി, പയ്യമ്പിള്ളി, മലയില്‍പീടിക, വെള്ളമുണ്ട, മക്കിയാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ ചില ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും കൂട്ട മതംമാറ്റം നടത്തുകയാണ്. മതംമാറ്റത്തെ ട്രൈബല്‍ ഡിപ്പാര്‍ട്മെന്‍റിലെ ചില ഉദ്യോഗസ്ഥര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത്തരം ഉദ്യോഗസ്ഥരെ സര്‍വിസില്‍നിന്ന് പിരിച്ചുവിടണം. മതംമാറിയവര്‍ക്ക് ഗവണ്‍മെന്‍റ് നല്‍കുന്ന ഒരു ആനുകൂല്യവും നല്‍കരുതെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് നിട്ടംമാനി കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. വെള്ളന്‍ കാട്ടിമൂല, സജി പുല്‍പള്ളി, അമ്മിണി പുല്‍പള്ളി, കേളു പഞ്ചാരക്കൊല്ലി, ബിബില്‍ കൂടമ്മല്‍, കുഞ്ഞിരാമന്‍ കാപ്പാട്ടുമല, കേളു കരിങ്ങാരി, രാജന്‍ മൂട്രകൊല്ലി, സോമശേഖരന്‍ മാങ്കാണി, മല്ലന്‍ പുളിക്കല്‍, വിജയന്‍ തൃശ്ശിലേരി, അണ്ണന്‍ തെക്കിനി, ലത കോറോം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.