പൂര്‍ത്തിയാക്കാതെ ചേകാടി പാലം ഉദ്ഘാടനത്തിന് അനുവദിക്കില്ളെന്ന് നാട്ടുകാര്‍

പുല്‍പള്ളി: പണി പൂര്‍ത്തിയാക്കാതെ ചേകാടി പാലം ഉദ്ഘാടനം ചെയ്യാന്‍ അനുവദിക്കില്ളെന്ന് പ്രദേശവാസികള്‍. പാലം ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നാട്ടുകാര്‍ ഇക്കാര്യമറിയിച്ചത്. ഈ മാസം 20നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് പാലം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനം പാലത്തിന്‍െറ അപ്രോച്ച് റോഡ് ഉള്‍പ്പെടെയുള്ള പണികള്‍ തീര്‍ക്കാതെയാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ജെ. പോള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടി. തിടുക്കത്തിലുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അവര്‍ പറഞ്ഞു. പ്രദേശവാസികളെയും പഞ്ചായത്ത് അധികൃതരെയും അറിയിക്കാതെയാണ് ഉദ്ഘാടനം തീരുമാനിച്ചതെന്നും സി.പി.എം പ്രവര്‍ത്തകര്‍ യോഗത്തില്‍ പറഞ്ഞു. ഇത്തരമൊരു ചടങ്ങിനോട് സഹകരിക്കില്ളെന്ന് അറിയിച്ച് പഞ്ചായത്തിലെ ഭരണപക്ഷ അംഗങ്ങളും സി.പി. എം പ്രവര്‍ത്തകരും യോഗം ബഹിഷ്കരിച്ചു. യോഗത്തില്‍ പൊതുമരാമത്ത് വകുപ്പില്‍നിന്നുള്ള ആരുമത്തെിയിരുന്നില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ പാലത്തിന് സമീപമത്തെി മടങ്ങിപ്പോകുകയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജാ കൃഷ്ണന്‍, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരയന്‍കാവില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം പാലം സ്ഥിതിചെയ്യുന്ന വാര്‍ഡിലെ പഞ്ചായത്തംഗത്തെപ്പോലും ഉദ്ഘാടന വിവരം അറിയിച്ചിരുന്നില്ല. ഇതിനുപുറമെ പാലം സ്ഥിതിചെയ്യുന്ന തിരുനെല്ലി, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റുമാരോടുപോലും ഇക്കാര്യമറിയിച്ചിരുന്നുമില്ല. ഇക്കാര്യത്തില്‍ ഭരണപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പാലം ഉദ്ഘാടനം അനുവദിക്കുകയില്ല എന്ന നിലപാടിലാണ് ചില സംഘടനകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.