സമരത്തിനുനേരെ സര്‍ക്കാര്‍ മുഖംതിരിക്കുന്നു; പണിമുടക്ക് ശക്തമാക്കാന്‍ തീരുമാനം

ഗൂഡല്ലൂര്‍: സര്‍ക്കാര്‍ ഓഫിസുകളിലെ ഒഴിവുകള്‍ നികത്തുക, പുതിയ പെന്‍ഷന്‍ പദ്ധതി റദ്ദാക്കുക, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേതിനു തുല്യമായ ശമ്പളം നല്‍കുക, അങ്കണവാടി, ഉച്ചഭക്ഷണപദ്ധതി ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങി ഇരുപതിന ആവശ്യങ്ങളുന്നയിച്ച് തമിഴ്നാട് സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരം ഒമ്പതുദിവസം പിന്നിട്ടിട്ടും ഇതു സംബന്ധിച്ച് ചര്‍ച്ചക്കോ നിയമസഭയില്‍ ഇതുസംബന്ധിച്ച് തീരുമാനങ്ങളോ എടുക്കാന്‍ സര്‍ക്കാര്‍ തയാറാവാതെ സമരം കണ്ടില്ളെന്ന് നടിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. വിലക്കയറ്റം രൂക്ഷമാണ്. ഇതനുസരിച്ചുള്ള ആനുകൂല്യങ്ങളൊന്നും നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. വിലനിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ല. പച്ചത്തേയിലക്ക് വിലയില്ല. വന്യമൃഗങ്ങളാല്‍ കൃഷിനാശവും ആള്‍നാശവും പതിവാണ്. ഇത്തരം പ്രാദേശിക പ്രശ്നങ്ങള്‍ വരെ പരിഹരിക്കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ല. തുടങ്ങി പ്രാദേശിക ആവശ്യങ്ങളും ഉന്നയിച്ചു. അതേസമയം, റോഡ് ഉപരോധംമൂലം കഴിഞ്ഞ ഒരാഴ്ചയായി ദേശീയപാതയില്‍ ഗതാഗത തടസ്സം പതിവായി. സ്ത്രീകളും പുരുഷന്മാരായ ജീവനക്കാരുമടക്കം നൂറുകണക്കിനാളുകളാണ് പണിമുടക്കില്‍ പങ്കെടുത്തു. ഇവര്‍ ഒന്നിച്ചത്തെി റോഡില്‍ കുത്തിയിരിക്കുന്നതോടെയാണ് ഗതാഗത തടസ്സമുണ്ടായത്. ഇത് ദീര്‍ഘദൂര ബസ് സര്‍വിസുകളടക്കം ഗതാഗതതടസ്സത്തില്‍പ്പെട്ട് വലയുന്ന കാഴ്ചയാണ് കാണുന്നത്. ബുധനാഴ്ച 438 പേര്‍ അറസ്റ്റിലായി. സമരക്കാര്‍ക്ക് പിന്തുണമായി കോടതി ജീവനക്കാര്‍ ബുധനാഴ്ച പണിമുടക്കി ബഹിഷ്കരണം നടത്തി. സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ജനങ്ങളും പ്രയാസത്തിലായി. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍വഹിച്ചുകിട്ടാന്‍ വഴിയില്ലാതെ ജനങ്ങളും ബുദ്ധിമുട്ടിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.