മാനന്തവാടി: യാത്രാസൗകര്യം കുറഞ്ഞ മേഖലകളിലെ ആദിവാസി വിദ്യാര്‍ഥികളെ സ്കൂളുകളിലത്തെിക്കുന്നതിന് പട്ടികവര്‍ഗ വകുപ്പ് മൂന്നുവര്‍ഷം മുമ്പ് നടപ്പാക്കിയ ഗോത്രസാരഥി പദ്ധതിവഴി 3.5 കോടി രൂപ ചെലവഴിച്ചു. 2013ലാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. സംസ്ഥാനത്തെ 328 സ്കൂളുകളിലെ 13,367 വിദ്യാര്‍ഥികള്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിച്ചതായി പട്ടികവര്‍ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. സ്കൂള്‍ പി.ടി.എകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വാഹനം ആവശ്യമുണ്ടെന്ന് കാണിച്ച് പി.ടി.എകള്‍ നല്‍കുന്ന അപേക്ഷകള്‍ ട്രൈബല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിശോധിക്കുകയും ആവശ്യമായവക്ക് അംഗീകാരം നല്‍കുന്നതാണ് രീതി. വാഹനത്തിന്‍െറ പ്രതിമാസ വാടക പട്ടികവര്‍ഗ വകുപ്പ് പി.ടി.എ വഴിയാണ് വിതരണം ചെയ്യുന്നത്. അതേസമയം, വയനാട് ഉള്‍പ്പെടെയുള്ള ചില ജില്ലകളില്‍ പദ്ധതി പാതിവഴിയില്‍ നിലച്ചതായുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ചില സ്കൂളുകള്‍ പദ്ധതിക്കായി അപേക്ഷനല്‍കിയിട്ടും പരിഗണിച്ചില്ളെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതിന്‍െറ പേരില്‍ പോരൂര്‍ ഗവ. എല്‍.പി സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. ജില്ലയില്‍ 136 സ്കൂളുകളിലാണ് ഗോത്രസാരഥി പദ്ധതി നടപ്പാക്കുന്നത്. മാനന്തവാടിയില്‍ 48 സ്കൂളുകളിലും വൈത്തിരിയില്‍ 43 സ്കൂളുകളിലും ബത്തേരിയില്‍ 45 സ്കൂളുകളിലുമാണ് പദ്ധതി ആരംഭിച്ചത്. ജൂണ്‍ മുതല്‍ മാര്‍ച്ച് വരെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ അധ്യയനവര്‍ഷവും അപേക്ഷയുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളെ തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.