ഗൂഡല്ലൂര്‍: ഊട്ടി പര്‍വത ട്രെയിന്‍ വൈകിയോടുന്നത് വിനോദസഞ്ചാരികളെ വലക്കുന്നു. പലപ്പോഴും മണിക്കൂറുകളോളം റെയില്‍വേ സ്റ്റേഷനുകളില്‍ കാത്തിരിക്കണമെന്ന് ടൂറിസ്റ്റുകള്‍ പരാതിപ്പെട്ടു. തിങ്കളാഴ്ച രാവിലെ മേട്ടുപാളയത്തുനിന്ന് 7.15 ന് പുറപ്പെട്ട പര്‍വത ട്രെയിന്‍ കൂനൂരില്‍ 10 മണിക്ക് എത്തേണ്ടിയിരുന്നു. എന്നാല്‍, ഒരു മണിക്കൂറിലേറെ സമയം കഴിഞ്ഞാണ് കൂനൂരിലത്തെിയതെന്ന് കൂനൂര്‍ സ്റ്റേഷനില്‍ കാത്തിരുന്ന വിനോദസഞ്ചാരികള്‍ പറഞ്ഞു. ഊട്ടിയിലേക്കുള്ള ടൂറിസ്റ്റുകളടക്കമുള്ള 76 യാത്രക്കാരാണ് കൂനൂരില്‍ കാത്തിരുന്ന് വലഞ്ഞത്. നീലഗിരിയുടെ പ്രകൃതിഭംഗി കണ്ട് ട്രെയിന്‍ യാത്രചെയ്യാന്‍ ആഗ്രഹിച്ചത്തെുന്നവരാണ് ടൂറിസ്റ്റുകള്‍. ഇവരെ നിരാശരാക്കുന്നവിധത്തിലുള്ള സര്‍വിസാണ് ഇപ്പോള്‍ പര്‍വത ട്രെയിനിന്‍െറതെന്ന് അവര്‍ പരാതിപ്പെട്ടു. ട്രെയിന്‍ വലിവ് കുറഞ്ഞതുകാരണം അടര്‍ലി, റണ്ണിമേഡ്, കാട്ടേരി ഭാഗത്തു നിര്‍ത്തി നിര്‍ത്തി വന്നതുകാരണമാണ് വൈകാന്‍ കാരണമായത്. ട്രെയിനിന്‍െറ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ റെയില്‍വേ അധികൃതര്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.