വെള്ളമുണ്ട: ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിനായുള്ള ടെന്‍ഡര്‍ നടപടിയില്‍ അഴിമതിനടന്നതായി പരാതി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ 2015-16 പദ്ധതിയിലുള്‍പ്പെടുത്തി കഴിഞ്ഞ ഭരണസമിതി നല്‍കിയ പദ്ധതിയാണ് വിവാദമായത്. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് കുട, ബാഗ്, യൂനിഫോം എന്നിവ വാങ്ങുന്നതിന് 24,70,000 രൂപയുടെ ടെന്‍ഡര്‍ കെ.എസ്.ഐ എന്ന സൊസൈറ്റിക്ക് നല്‍കുകയായിരുന്നു. എന്നാല്‍, ഈ സാധനങ്ങള്‍ പര്‍ചേസ് ചെയ്യാനുള്ള സര്‍ക്കാര്‍ അംഗീകാരം ഈ സൊസൈറ്റിക്കില്ല എന്നതാണ് വിവാദത്തിനിടയാക്കിയത്. അഴിമതിനിറഞ്ഞ പഴയ ടെന്‍ഡര്‍ നടപ്പാക്കാനുള്ള പുതിയ ഭരണസമിതിയിലെ ചിലരുടെ നീക്കവും പരാതിക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ വന്‍ ബഹളത്തിന് ഇതിടയാക്കി. ഇടതുപക്ഷത്തെ ആറംഗങ്ങള്‍ വിയോജനക്കുറിപ്പുമായത്തെി. ഇതോടെ ഈ സൊസൈറ്റിയുടെ നിയമസാധുതയെക്കുറിച്ച് പഠിക്കാന്‍ ഒടുവില്‍ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് കത്തുനല്‍കി നിയമോപദേശം തേടാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി പറഞ്ഞു. ട്രൈബല്‍ വകുപ്പിന്‍െറ 24.70 ലക്ഷം രൂപയും വിദ്യാഭ്യാസ വകുപ്പിന്‍െറ ജനറല്‍ ഫണ്ടില്‍നിന്ന് ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായുള്ള തുകയുമടക്കം 43 ലക്ഷത്തിന്‍െറ പദ്ധതിയിലാണ് അഴിമതിയാരോപണം ഉയര്‍ന്നത്. ഇതിനകം അഞ്ചുലക്ഷം രൂപയുടെ ‘കൊടുക്കല്‍ വാങ്ങലുകള്‍’ ചട്ടവിരുദ്ധമായി നടന്നതായും പ്രതിപക്ഷം ആരോപിക്കുന്നു. ആര്‍.ഡി.ഒ, ബി.ഡി.ഒ എന്നീ മേലുദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. അന്വേഷണം വന്നാല്‍ പുതിയ ഭരണസമിതി പണം തിരിച്ചടക്കേണ്ടിവരുമെന്നും അതില്‍നിന്ന് ഒഴിവാകുന്നതിനാണ് നേരത്തെതന്നെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി മാറിയതെന്നും പ്രതിപക്ഷ അംഗം ജോണി പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതില്‍ ഭരണപക്ഷത്തെ ചിലര്‍ക്കും എതിര്‍പ്പുള്ളതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.