മെഡിക്കല്‍ കോളജിന്‍െറ പ്രവൃത്തി ഉടന്‍ തുടങ്ങണം –ബി.ജെ.പി

കല്‍പറ്റ: നിര്‍ദിഷ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഫെബ്രുവരി 13ന് ഉദ്ഘാടന മാമാങ്കത്തിനായി വയനാട്ടിലത്തെുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തടയുമെന്നും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് സജിശങ്കര്‍ പറഞ്ഞു. വയനാട് മെഡിക്കല്‍ കോളജ് തറക്കല്ലില്‍ ഒതുക്കിയ യു.ഡി.എഫ് നടപടിക്കെതിരെ ജില്ലയിലെ മൂന്നു എം.എല്‍.എ ഓഫിസുകളിലേക്കും നടത്തിയ മാര്‍ച്ചിന്‍െറ ഭാഗമായി കല്‍പറ്റയില്‍ എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്‍റ് കെ. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. പള്ളിയറ രാമന്‍, വി. നാരായണന്‍, രമാ വിജയന്‍, പി.വി. ന്യൂട്ടന്‍, പള്ളിയറ മുകുന്ദന്‍, ആരോട രാമചന്ദ്രന്‍, എ.കെ. ലക്ഷ്മിക്കുട്ടി, പി.ആര്‍. ബാലകൃഷ്ണന്‍, കെ. ഗംഗാധരന്‍, അരിമുണ്ട സുരേഷ് എന്നിവര്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ.പി. മധു അധ്യക്ഷത വഹിച്ചു. മോഹനന്‍, പി.കെ. മാധവന്‍, കൂട്ടാറ ദാമോദരന്‍, സി.ആര്‍. ഷാജി, പ്രശാന്ത് മലവയല്‍, കെ. അരവിന്ദന്‍, ഗംഗാധരന്‍, കെ.സി. കൃഷ്ണന്‍കുട്ടി, ശാന്ത സുരേഷ്, സാവിത്രി കൃഷ്ണന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി പി.കെ. ജയലക്ഷ്മിയുടെ നിയോജക മണ്ഡലം ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജി.കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. കണ്ണന്‍ കണിയാരം, ഇ.പി. ശിവദാസന്‍, അഖില്‍ പ്രേം, ജിതിന്‍ ഭാനു, രജിത അശോകന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.