മാനന്തവാടി: ഒരു പ്രദേശത്തെ ജനതയൊന്നാകെ ചോദിക്കുന്നു, പാലം വരുമോ തങ്ങളുടെ ദുരിതമകറ്റാന്‍. തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവില്‍പുഴ അങ്ങാടിയോട് ചേര്‍ന്ന അയ്യങ്കാവ് പ്രദേശവാസികളാണ് അധികൃതരുടെ കത്ത് തുറക്കുന്നതും കാത്ത് കഴിയുന്നത്. നിലവില്‍ ഇവിടെ ഒരു മരപ്പാലം ഉണ്ടെങ്കിലും അവ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ഇപ്പോള്‍ മരക്കഷണങ്ങള്‍ പുഴക്ക് കുറുകെയിട്ട് അതിലൂടെയാണ് ജനങ്ങള്‍ യാത്രചെയ്യുന്നത്. 60ഓളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. ഇവിടെ പാലമുണ്ടെങ്കില്‍ 300 മീറ്റര്‍ ദൂരം നടന്നാല്‍ നിരവില്‍പുഴ അങ്ങാടിയില്‍ എത്താന്‍ കഴിയും. മഴക്കാലത്താകട്ടെ ഒന്നര കി.മീ. കുഞ്ഞോം റോഡിലൂടെ ചുറ്റിവേണം നിരവല്‍പുഴയിലത്തൊന്‍. നിരവധി വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത് ഈ പാലത്തെയാണ്. രക്ഷിതാക്കളാണ് രാവിലെയും വൈകുന്നേരവും മക്കളെ ഈ പാലത്തിലൂടെ കൈപിടിച്ച് കടത്തുന്നത്. സ്ഥിരമായ കോണ്‍ക്രീറ്റ് പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍, സാമ്പത്തിക ബാധ്യത അതിന് അനുവദിക്കുന്നില്ളെന്നും താല്‍ക്കാലികമായി മരപ്പാലം നിര്‍മിച്ച് നല്‍കാമെന്നുമാണ് പഞ്ചായത്തിന്‍െറ നിലപാട്. ഇതിന് ഫണ്ടും അനുവദിച്ചതായി പഞ്ചായത്ത് ഭരണസമിതി പറയുന്നു. അതേസമയം, വിഷയം മന്ത്രി പി.കെ. ജയലക്ഷ്മിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഫണ്ട് ലഭ്യമാക്കാനുള്ള ശ്രമവും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.