സുല്‍ത്താന്‍ ബത്തേരി: കഞ്ചാവുമായി രണ്ടു യുവാക്കളെ ബത്തേരി പൊലീസ് പിടികൂടി. കോഴിക്കോട് മുക്കം, തിരുവമ്പാടി സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്. ഇവരില്‍നിന്ന് ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മുക്കം തടപറമ്പില്‍ ഷിബു എന്ന കുട്ടന്‍ (25), തിരുവമ്പാടി കളത്തുംകാട്ട് ബെര്‍ണിഷ് (19) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. പുല്‍പള്ളി ബൈരക്കുപ്പയില്‍നിന്ന് കഞ്ചാവു വാങ്ങി വരുകയായിരുന്ന ഇവരെ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ ബത്തേരി കോട്ടക്കുന്നില്‍വെച്ച് പൊലീസ് പിടികൂടുകയായിരുന്നു. ബസിലത്തെി ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോ പരിസരത്ത് ഇറങ്ങി നടന്നുവരുകയായിരുന്നു. പ്ളാസ്റ്റിക് കവറിലായിരുന്നു കഞ്ചാവ്. പൊലീസിനെ കണ്ട് ഷിബു ഓടി രക്ഷപ്പെടാന്‍ ശ്രമംനടത്തിയെങ്കിലും പിടികൂടി. ഷിബുവിന്‍െറ കൈവശമുണ്ടായിരുന്ന കവറില്‍നിന്ന് ഒരു കിലോ 10 ഗ്രാം കഞ്ചാവും ബെര്‍ണിഷിന്‍െറ പക്കല്‍നിന്ന് 40 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. മുമ്പ് വാഹനമോഷണ കേസിലുള്‍പ്പെട്ട പ്രതിയാണ് ബെര്‍ണിഷ് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും തിങ്കളാഴ്ച കോടതിയില്‍ ഹജരാക്കും. സുല്‍ത്താന്‍ ബത്തേരി എസ്.ഐ ബിജു ആന്‍റണി, അഡീഷനല്‍ എസ്.ഐ മുഹമ്മദ്, എ.എസ്.ഐ അബ്ദുസ്സലാം, സി.പി.ഒ അനസ്, ഹോം ഗാര്‍ഡുമാരായ സാജന്‍, പൗലോസ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.