വീടുകള്‍ അനുവദിച്ചു; സാമഗ്രികള്‍ എത്തിക്കാന്‍ പ്രയാസം

മേപ്പാടി: മുക്കില്‍പീടിക കൈരളി കോളനിയിലെ 65ഓളം കുടുംബങ്ങള്‍ക്ക് മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്‍െറയും പട്ടികവര്‍ഗ വകുപ്പിന്‍െറയും വിവിധ പദ്ധതികളില്‍നിന്നായി വീട് നിര്‍മിക്കാന്‍ പണം അനുവദിച്ചു. എന്നാല്‍, റോഡില്ലാത്തതിനാല്‍ നിര്‍മാണ സാമഗ്രികള്‍ കോളനിയിലത്തെിക്കാന്‍ ഓരോ കുടുംബത്തിനും പതിനായിരങ്ങള്‍ ചുമട്ടുകൂലിയിനത്തില്‍ നല്‍കേണ്ട ഗതികേട്. 3.25, 3.50 ലക്ഷം രൂപയാണ് ഓരോ വീടിനും അനുവദിച്ചു കിട്ടുക. അതില്‍ ആദ്യ ഗഡു 55,000 രൂപയാണ് ലഭിച്ചത്. നാല് ലോഡ് കല്ല് കോളനിയിലത്തെിച്ചതിന് 45,000 രൂപ ചെലവ് വന്നതായി കോളനിക്കാര്‍ പറയുന്നു. റോഡില്‍നിന്ന് മണല്‍, കട്ട, മെറ്റല്‍ തുടങ്ങിയവയെല്ലാം തലച്ചുമടായി കോളനിയിലത്തെിക്കേണ്ട അവസ്ഥയിലാണ് ഒടുവിലെ നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതിന് അഞ്ച് വീട്ടുകാര്‍ ചേര്‍ന്ന് പണം മുടക്കി റോഡ് നിര്‍മിക്കുകയാണിപ്പോള്‍. മണ്ണുമാന്തി യന്ത്രം, ടിപ്പര്‍ ലോറി എന്നിവയുടെ സഹായത്തോടെയാണ് മണ്‍റോഡ് നിര്‍മിക്കുന്നത്. വീടിന് ആദ്യ ഗഡു കിട്ടിയ 55,000 രൂപയില്‍നിന്നാണ് ഇതിനുള്ള പണം ഇവര്‍ മുടക്കുന്നത്. പ്രധാന റോഡില്‍ സാമഗ്രികള്‍ ഇറക്കിയാല്‍ 300 മുതല്‍ 500 മീ. വരെ കയറ്റം കയറി തലച്ചുമടായി വേണം ഇവ കോളനിയിലത്തെിക്കാന്‍. പദ്ധതി പണത്തില്‍നിന്ന് റോഡ് നിര്‍മാണത്തില്‍ പണം മുടക്കിയാല്‍ ഒടുവില്‍ വീടുപണി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുമോ എന്ന ഭീതിയിലാണ് കോളനിയിലെ കുടുംബങ്ങള്‍. സര്‍ക്കാറിന്‍െറ പല പദ്ധതികളും വന്നെങ്കിലും കൈരളി കോളനിയിലേക്ക് ഒരു റോഡ് ഇതുവരെ ഉണ്ടായില്ല എന്നത് പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 85ഓളം ആദിവാസി കുടുംബങ്ങളാണ് മൂപ്പൈനാട് പഞ്ചായത്ത് 16ാം വാര്‍ഡില്‍പ്പെട്ട കൈരളി കോളനിയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.