പുല്‍പള്ളി: കുരങ്ങുപനിയെ തുടര്‍ന്ന് പുല്‍പള്ളി സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഒരാഴ്ചയായി ചികിത്സയിലിരുന്ന മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറക്കടവ് കളത്തൂപറമ്പില്‍ ദിവാകരനാണ് (42) രോഗം ബാധിച്ചത്. കഴിഞ്ഞ 27ന് പുല്‍പള്ളി ഗവ. ആശുപത്രിയില്‍ പനിബാധയത്തെുടര്‍ന്ന് എത്തിയതായിരുന്നു ദിവാകരന്‍. സംശയത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം പുല്‍പള്ളി മേഖലയില്‍ കുരങ്ങുപനി ബാധിച്ച് ആദിവാസികളടക്കം 11 പേര്‍ മരിച്ചിരുന്നു. കുരങ്ങുപനി പ്രതിരോധത്തിന് ഈ വര്‍ഷം ആരോഗ്യവകുപ്പ് അധികൃതര്‍ വനാതിര്‍ത്തിഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്‍കരുതലായി പ്രതിരോധ കുത്തിവെപ്പെടുക്കുകയും മരുന്നുവിതരണം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും രോഗബാധയുണ്ടായത് ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. കുരങ്ങ്, മാന്‍ എന്നിവയാണ് രോഗാണുവാഹകര്‍. ചത്ത കുരങ്ങില്‍നിന്ന് പരിസരം മുഴുവന്‍ വ്യാപിക്കുന്ന രോഗാണുവാഹകരായ ചെള്ളുകളാണ് മനുഷ്യരിലേക്ക് രോഗമത്തെിക്കുന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.