സുല്‍ത്താന്‍ ബത്തേരി: ടൗണ്‍, കൊളഗപ്പാറ, ബീനാച്ചി, ദൊട്ടപ്പന്‍കുളം തുടങ്ങിയ പ്രദേശങ്ങളില്‍ ബത്തേരി തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാമിന്‍െറ നേതൃത്വത്തില്‍ റവന്യു, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ സംയുക്ത റെയ്ഡില്‍ ലക്ഷങ്ങളുടെ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. യു.പി സ്വദേശികളായ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബത്തേരി ടൗണ്‍ മധ്യത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന രഹസ്യ ഗോഡൗണില്‍നിന്നും എട്ടു ചാക്ക് ലഹരി ഉല്‍പന്നങ്ങള്‍ കണ്ടത്തെിയത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. 200 കിലോയോളം തൂക്കം വരുന്ന ഇവ ട്രാക്ടറില്‍ കയറ്റിയാണ് ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിസരത്തത്തെിച്ചത്. കാന്‍സറിന് കാരണമാകുമെന്ന് രേഖപ്പെടുത്തി അപകട ചിഹ്നം അടയാളപ്പെടുത്തിയ പാക്കറ്റുകളും ഇതില്‍ ഉള്‍പ്പെടും. കോടികളുടെ ലഹരി വ്യാപാരമാണ് ഈ മാഫിയയിലൂടെ നടക്കുന്നതെന്ന് എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എന്‍. സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ മാത്രം വിവിധ ഭാഗങ്ങളിലായി 300ഓളം പേരാണ് ഈ ലഹരി വില്‍പന ശൃംഖലയിലുള്ളത്. ബത്തേരിയില്‍ സ്ഥിരതാമസമാക്കിയ രണ്ടുപേരാണ് ഈ മാഫിയക്ക് നേതൃത്വം നല്‍കുന്നത്. ഇവര്‍ക്ക് കീഴിലുള്ള ജീവനക്കാരുടെ വീടുകളിലും വില്‍പന കേന്ദ്രങ്ങളിലും ഗോഡൗണുകളിലുമാണ് ബുധനാഴ്ച റെയ്ഡ് നടന്നത്. ഉത്തരേന്ത്യയില്‍നിന്നും പാര്‍സല്‍ സര്‍വിസുകള്‍ വഴിയാണ് നിരോധിത ഉല്‍പന്നങ്ങള്‍ വയനാട്ടിലത്തെിക്കുന്നത്. ഉല്‍പന്നങ്ങള്‍ പാര്‍സലായി പൊതിഞ്ഞുവന്ന ചാക്കുകളും അതില്‍ രേഖപ്പെടുത്തിയ മേല്‍വിലാസങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. പാര്‍സല്‍ ലോറികളില്‍ നിര്‍ദിഷ്ട കേന്ദ്രങ്ങളിലത്തെിക്കുന്ന ഉല്‍പന്നങ്ങള്‍ പിന്നീട് ജില്ലയിലൊട്ടാകെയുള്ള കച്ചവടക്കാര്‍ക്കത്തെിച്ച് ദിവസ കലക്ഷനിലൂടെ പണം ശേഖരിക്കാന്‍ പത്തിലധികം ഏജന്‍റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. പതിനായിരം മുതല്‍ 15,000 രൂപ വരെയാണ് ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കുള്ള പ്രതിമാസ പ്രതിഫലം. വഴിയോരങ്ങളില്‍ പീഠങ്ങള്‍ സ്ഥാപിച്ച് നടത്തുന്ന പ്രത്യേക മുറുക്കാന്‍ വില്‍പന കേന്ദ്രങ്ങളിലൂടെയാണ് ലഹരി വില്‍പന പൊടിപൊടിക്കുന്നത്. മധുരമുള്ള പാനില്‍ പുകയിലയും ലഹരി വസ്തുക്കളും ചേര്‍ത്ത് സുഗന്ധമുറുക്കാന്‍ എന്ന പേരിലാണ് വില്‍പന. ഓരോരുത്തര്‍ക്കും ആവശ്യമായ ഡോസിലാണ് ലഹരി മരുന്നുകള്‍ ചേര്‍ക്കുക. ഒന്നോ, രണ്ടോ ഉപയോഗംകൊണ്ടു മാത്രം ഉപഭോക്താക്കള്‍ ഈ ലഹരിക്ക് അടിപ്പെടുന്നു. മിക്ക ടൗണുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ഇത്തരം ലഹരി വില്‍പന കേന്ദ്രങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് പ്രാവശ്യം ബത്തേരി ടൗണില്‍ നിന്നും ഈ ‘തമ്പാക്ക്’ വില്‍പനക്കാരെ ഒഴിപ്പിച്ച് കേസെടുത്തിരുന്നെങ്കിലും ഉന്നത ഇടപെടലുകളിലൂടെ ഓരോ തവണയും മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പന കേന്ദ്രങ്ങള്‍ പുന$സ്ഥാപിക്കുകയായിരുന്നു. ബത്തേരി അസംപ്ഷന്‍ ജങ്ഷനിലെ ലഹരി മുറുക്കാന്‍ വില്‍പന കേന്ദ്രത്തില്‍ നിന്നും പാന്‍മസാല രുചിച്ച ചില വിദ്യാര്‍ഥികള്‍ ബോധരഹിതരാവുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്തേരി തഹസില്‍ദാര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ബുധനാഴ്ചത്തെ റെയ്ഡ് നടപടി. പൊലീസ്-എക്സൈസ് സഹകരണത്തോടെയാണ് റെയ്ഡ് നടന്നത്. റെയ്ഡ് വിവരം ചോര്‍ന്നതായും ഗോഡൗണുകളിലെ വന്‍ പാന്‍മസാല ശേഖരം മാറ്റിയതായും വ്യക്തമായിട്ടുണ്ട്. ടൗണില്‍തന്നെ വേറെയും ഗോഡൗണുകളുള്ളതായാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പിടിച്ചെടുത്ത നിരോധിത ഉല്‍പന്നങ്ങളും വില്‍പന നടത്താനുപയോഗിച്ച പെട്ടിക്കടകളും പൂര്‍ണമായും നശിപ്പിക്കുമെന്ന് തഹസില്‍ദാര്‍ അബ്രഹാം പറഞ്ഞു. നിയമംമൂലം നിരോധിക്കപ്പെട്ട ഈ ഉല്‍പന്നങ്ങള്‍ വില്‍പന നടന്നതായി തെളിഞ്ഞാലും പ്രതികള്‍ക്ക് നിസ്സാര ശിക്ഷ മാത്രമാണ് ലഭിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. 200 മുതല്‍ 1000 രൂപ വരെയാണ് പിഴ. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാസാക്കിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ വര്‍ധിച്ച പിഴയും ഏഴുവര്‍ഷം വരെ തടവും പ്രതികള്‍ക്ക് ല ഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.