ചതുപ്പില്‍ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി

മാനന്തവാടി: കൃഷിയിടത്തിലെ ചതുപ്പില്‍ വീണ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് സാഹസികമായി രക്ഷപ്പെടുത്തി. നിരവില്‍പുഴ പാതിരിമന്നത്ത് തിരുക്കുറക്കാട്ടില്‍ റോയിയുടെ കൃഷിയിടത്തിലെ ചതുപ്പിലാണ് ബുധനാഴ്ച രാവിലെ കാട്ടുപോത്തിനെ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് എത്തിയ വനം ഉദ്യോഗസ്ഥര്‍ കരക്ക് കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമാവുകയായിരുന്നു. തുടര്‍ന്നാണ് മയക്കുവെടിവെച്ച് രക്ഷപ്പെടുത്താന്‍ തീരുമാനിച്ചത്. വൈകുന്നേരം നാലോടെ സ്ഥലത്തത്തെിയ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവെച്ചു. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പോത്തിനെ കരക്ക് കയറ്റുകയായിരുന്നു. പോത്തിനെ പ്രാഥമിക ചികിത്സ നല്‍കി തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍ കൊണ്ടുപോയി വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.