പണം ലഭിച്ചില്ല; ക്ഷീരകര്‍ഷകര്‍ ബാങ്ക് ഉപരോധിച്ചു

പുല്‍പള്ളി: പാല്‍ വിലയായി നല്‍കാനുള്ള തുക ബാങ്ക് അധികൃതര്‍ കൃത്യമായി നല്‍കുന്നില്ളെന്നാരോപിച്ച് ക്ഷീരകര്‍ഷകര്‍ കാപ്പിസെറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയുടെ പ്രവര്‍ത്തനം മുടക്കി. മില്‍മയും ക്ഷീരസംഘങ്ങളും കര്‍ഷകരുടെ പേരില്‍ ബാങ്കിലടച്ച പണം നാളുകളായി മുടങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ ബാങ്കിലത്തെിയവര്‍ക്ക് പണമില്ളെന്ന മറുപടിയാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് ആളുകള്‍ ബാങ്കിനുമുന്നില്‍ കുത്തിയിരുന്നു. ബാങ്കിടപാടുകള്‍ തടസ്സപ്പെട്ടു. സംഘര്‍ഷസാധ്യത മുന്നില്‍കണ്ട് പൊലീസ് സ്ഥലത്തത്തെി. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ ക്ഷീരസംഘങ്ങളില്‍നിന്നുള്ളവര്‍ അംഗങ്ങളായിട്ടുള്ള ബാങ്കാണ് കാപ്പിസെറ്റിലേത്. 40 ലക്ഷത്തോളം രൂപ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. എന്നാല്‍, മിക്ക ദിവസങ്ങളിലും ബാങ്കില്‍ നാലോ, അഞ്ചോ ലക്ഷം രൂപ മാത്രമാണ് എത്താറുള്ളത്. പണം തീരുമ്പോള്‍ ടോക്കണ്‍ നല്‍കി മടക്കിയയക്കാറാണ് പതിവ്. ഇതേതുടര്‍ന്നാണ് ക്ഷീര കര്‍ഷകര്‍ സംഘടിതരായി ബാങ്കിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. സമരത്തത്തെുടര്‍ന്ന് കൂടുതല്‍ പണമത്തെിച്ച് വിതരണംചെയ്യാനുള്ള നടപടികളാരംഭിച്ചു. ഇതേതുടര്‍ന്നാണ് കര്‍ഷകര്‍ പിരിഞ്ഞുപോയത്. 20,000വും അതിനുമുകളിലും പണം ലഭിക്കാനുള്ളവര്‍ക്ക് 5000 രൂപയില്‍ താഴെയാണ് നല്‍കിയിരുന്നത്. വീട്ടാവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കും കന്നുകാലി പരിപാലനത്തിനും കര്‍ഷകര്‍ പണം കിട്ടാതെ വലയുകയാണ്. നോട്ട് ക്ഷാമത്തെ തുടര്‍ന്ന് ക്ഷീരസംഘങ്ങള്‍ ചെക്കുകളാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ചെക്കുമായി ബാങ്കില്‍ ചെന്നാലും നോട്ടില്ളെന്ന മറുപടിയാണ് പതിവായി കേള്‍ക്കുന്നത്. ഇതിനാല്‍ കര്‍ഷകര്‍ ദുരിതത്തിലാണ് അതേസമയം, ബാങ്കിലേക്ക് കുറഞ്ഞ അളവില്‍മാത്രമാണ് പണം ലഭിക്കുന്നതെന്ന് മാനേജര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.