സുല്‍ത്താന്‍ ബത്തേരി: രൂപതയുടെ സാമൂഹിക പ്രസ്ഥാനമായ ശ്രേയസിന്‍െറയും കാരിത്താസ് ഇന്ത്യയുടെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന കാന്‍സര്‍ കെയര്‍ കാമ്പയിന്‍ ആശാകിരണം വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് ശ്രേയസ് ഓഡിറ്റോറിയത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിക്കും. കേരളത്തിന്‍െറ വടക്കന്‍ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലുമാണ് അര്‍ബുദ പ്രതിരോധത്തിനായി ആശാകിരണം പദ്ധതി നടപ്പാക്കുന്നത്. അര്‍ബുദ പ്രതിരോധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, പ്രാരംഭദശയില്‍തന്നെ രോഗം കണ്ടത്തെി ചികിത്സ നല്‍കുക, മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, അര്‍ബുദ ബാധിതര്‍ക്ക് സാമ്പത്തികവും മാനസികവുമായ പിന്തുണ നല്‍കാന്‍ കഴിവുള്ള സന്നദ്ധപ്രവര്‍ത്തകരെ കണ്ടത്തെി പരിശീലനം നല്‍കുക എന്നീ പ്രവര്‍ത്തനങ്ങളാണ് ആശാകിരണം പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി, ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ. സഹദേവന്‍, കാരിത്താസ് ഇന്ത്യ സോണല്‍ മാനേജര്‍ ഡോ. ഹരിദാസ്, എന്‍.ആര്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ് എന്നിവര്‍ പങ്കെടുക്കും. ശ്രേയസ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ടോണി കോഴിമണ്ണില്‍, പ്രോജക്ട് ഓഫിസര്‍ പി.ബി. ശശികുമാര്‍, കോഓഡിനേറ്റര്‍ ലില്ലി വര്‍ഗീസ്, ടി.ഡി.പി കോഓഡിനേറ്റര്‍ സിസ്റ്റര്‍ ഷിന്‍സി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.