കണിയാമ്പറ്റ: വയനാട് റവന്യൂ ജില്ല കലോത്സവം 2017 ജനുവരി ഒമ്പത്, 10, 11 തീയതികളില്‍ കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചു. മേളയുടെ വിജയത്തിനായി ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ചെയര്‍പേഴ്സനും ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി. തങ്കം ജനറല്‍ കണ്‍വീനറും ജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. പ്രഭാകരന്‍ ട്രഷററുമായി വിവിധ സബ് കമ്മിറ്റികളോടുകൂടി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. സംഘാടകസമിതി രൂപവത്കരണ യോഗത്തില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹംസ കടവന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ്കുമാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ എ. ദേവകി, പി. ഇസ്മായില്‍, സി. ഓമന, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. കുഞ്ഞായിഷ, ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് പുന്നോളി, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.പി. തങ്കം, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. പ്രഭാകരന്‍, ആര്‍.എം.എസ്.എ ജില്ല കോഓഡിനേറ്റര്‍ പി. ശിവപ്രസാദ്, പി.ടി.എ പ്രസിഡന്‍റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, പ്രിന്‍സിപ്പല്‍ കെ.ആര്‍. മോഹനന്‍, ഹെഡ്മാസ്റ്റര്‍ എ.ഇ. ജയരാജന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.