പുല്‍പള്ളി: സീതാദേവി ലവകുശ ക്ഷേത്ര ചുറ്റുവിളക്ക് ആറാട്ട് മഹോത്സവം ജനുവരി ഒന്നുമുതല്‍ എട്ടുവരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള പറയെടുപ്പ് ഡിസംബര്‍ 20, 21, 23, 24, 25, ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ പ്രാദേശിക ക്ഷേത്രാങ്കണങ്ങളിലും ഭജനമഠങ്ങളിലും നടക്കും. 28, 29 തീയതികളില്‍ വെള്ളാട്ട്, കുലകൊത്തല്‍ എന്നീ ചടങ്ങുകള്‍ നടക്കും. ജനുവരി രണ്ടിന് രാവിലെ എട്ടിന് അരി അളവ്. ഒമ്പതിന് വേടംങ്കോട്ട് സീതാ ലവകുശ ക്ഷേത്രത്തില്‍നിന്ന് ഭണ്ഡാരം എഴുന്നള്ളിപ്പ്. രാത്രി ഏഴു മുതല്‍ 8.30 വരെ കൊടിയേറ്റം. ക്ഷേത്രം തന്ത്രി ചാത്തനാട്ട് രാമചന്ദ്രന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി ഒമ്പതിന് കലാമണ്ഡലം രതീഷ് ഭാസും സംഘവും അവതരിപ്പിക്കുന്ന മിഴാവില്‍ തായമ്പക, ജനുവരി മൂന്നിന് ഉച്ചക്ക് അന്നദാനം, ഏഴു മുതല്‍ കോല്‍ക്കളി, രാത്രി എട്ടു മുതല്‍ ഇളനീര്‍ക്കാവ് വരവ്. രാത്രി കലാപരിപാടികള്‍ എന്നിവ നടത്തും. പ്രധാന ഉത്സവദിനമായ ജനുവരി നാലിന് അന്നദാനം, താലപ്പൊലി ഘോഷയാത്ര, കലാപരിപാടികള്‍ എന്നിവ നടക്കും. ജനുവരി ആറിന് രാത്രി 11 മുതല്‍ കൊച്ചിന്‍ മിമിക്സ് മീഡിയ അവതരിപ്പിക്കുന്ന മെഗാഷോ. മിമിക്സ് സൂപ്പര്‍ നൈറ്റ് അരങ്ങേറും. ഏഴിന് പുലര്‍ച്ചെ ഉത്സവം സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, എന്‍. വാമദേവന്‍, കെ.പി. ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍, വി.എന്‍. ലക്ഷ്മണന്‍, വിജയന്‍, എം.ആര്‍. നാരായണ മേനോന്‍, പി. പത്മനാഭന്‍ മാസ്റ്റര്‍, വെങ്കിടദാസ്, സി.ടി. സന്തോഷ്, എം.സി. വിനോദ്, സജീവന്‍ കൊല്ലപ്പള്ളി, പി.ആര്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു. ആറാട്ട് മഹോത്സവ നടത്തിപ്പിനായുള്ള ധനസമാഹരണം ആരംഭിച്ചു. പുല്‍പള്ളി സീതാദേവി ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്‍റ് എന്‍. വാമദേവന്‍, സെക്രട്ടറി കെ. പി. ഗോവിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ ആദ്യ തുക ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.