കാട്ടാടിനെ വേട്ടയാടിയ മഞ്ചേരി സ്വദേശികളടക്കം അഞ്ചുപേര്‍ പിടിയില്‍

ഗൂഡല്ലൂര്‍: കാട്ടാടിനെ വേട്ടയാടിയ മഞ്ചേരി സ്വദേശികളടക്കം അഞ്ചുപേര്‍ വനപാലകരുടെ പിടിയിലായി. പാടന്തറക്ക് സമീപം കങ്കുമൂലയില്‍നിന്നാണ് മഞ്ചേരി സ്വാദേശികളായ മുഹമ്മദ് റഫീക്ക് (48), മുഹമ്മദ് സുഹൈല്‍ (28), കങ്കൂമൂലയിലെ ആദിവാസി യുവാക്കളായ മണി (25), കുട്ടന്‍ (20), രമേഷ് (25) എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്ന് നാടന്‍തോക്ക്, 12 തിര, കത്തി, കാട്ടാടിന്‍െറ തോലും മാംസവും, രണ്ട് ഇന്നോവ കാര്‍ എന്നിവ പിടികൂടി. നമ്പര്‍ പ്ളേറ്റില്ലാതെ രണ്ട് ഇന്നോവ കാര്‍ നില്‍ക്കുന്നതിനെക്കുറിച്ച് വനപാലകര്‍ക്ക് ലഭിച്ച രഹസ്യവിവരത്തത്തെുടര്‍ന്നാണ് എ.സി.എഫ് പുഷ്പാകരന്‍, റെയ്ഞ്ചര്‍ ശെല്‍വരാജ്, ഗാര്‍ഡ് സുധീര്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകര്‍ പരിശോധന നടത്തിയത്. പ്രതികളെ ഗൂഡല്ലൂര്‍ വീട്ടിമൂല ഭാഗത്തെ വനംവകുപ്പ് ഓഫിസിലത്തെിച്ച് ചോദ്യംചെയ്യലിനുശേഷം വ്യാഴാഴ്ച ഗൂഡല്ലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.