ക്രമരഹിതമായ പാര്‍ക്കിങ്ങും ആസൂത്രണത്തിന്‍െറ അഭാവവും ഗതാഗതക്കുരുക്ക് മുറുകി വൈത്തിരി

വൈത്തിരി: താരതമ്യേന ചെറിയ ടൗണാണെങ്കിലും ഏതുനേരവും ഗതാഗതക്കുരുക്കുകൊണ്ടു വീര്‍പ്പുമുട്ടുകയാണ് വൈത്തിരി. ക്രമരഹിതമായ പാര്‍ക്കിങ്ങും ആസൂത്രണത്തിന്‍െറ അഭാവവുമാണ് കാരണം. ടൗണില്‍ എവിടെ നോക്കിയാലും തലങ്ങും വിലങ്ങും നിര്‍ത്തിയിട്ട ഓട്ടോറിക്ഷകളും പെട്ടി ഓട്ടോകളുമാണ്. നാലുപാടും ടൂറിസ്റ്റ് വാഹനങ്ങളും നിരത്തു നിറഞ്ഞുനില്‍ക്കുന്ന ട്രാന്‍സ്പോര്‍ട്ട് ബസുകളും അന്തര്‍ സംസ്ഥാന ചരക്കുലോറികളുമൊക്കെ ചേരുമ്പോള്‍ കുരുക്കഴിയാന്‍ സമയമേറെ എടുക്കുന്നു. ടൗണില്‍ നാലു സ്ഥലങ്ങളിലാണ് ഓട്ടോറിക്ഷകള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ സ്ഥലം കൊടുത്തിരിക്കുന്നത്. ആശുപത്രി ജങ്ഷനിലും ഗ്രാമീണ്‍ ബാങ്കിന് മുന്നിലും ബസ്സ്റ്റാന്‍ഡിനു മുന്നിലും പഞ്ചായത്ത് ജങ്ഷനിലും. മറ്റു പാര്‍ക്കിങ് ഏരിയകളിലും ഓട്ടോകള്‍ നിര്‍ത്തിയിടുന്നു. ആഴ്ചകള്‍ക്കുമുമ്പ് പൊലീസ് സ്റ്റേഷന്‍ മുതല്‍ ബസ്സ്റ്റാന്‍ഡ് വരെ റോഡിനിരുവശവുമുള്ള ഭാഗങ്ങള്‍ വീതികൂട്ടി കോണ്‍ക്രീറ്റ് ഇട്ടിരുന്നു. എന്നിട്ടും ഗതാഗതക്കുരുക്കിന് കുറവൊന്നുമില്ല. ടൗണിലെ ബിവറേജ് ഒൗട്ട്ലെറ്റിലത്തെുന്നവര്‍ തന്നിഷ്ടപ്രകാരം വാഹനം പാര്‍ക് ചെയ്യുന്നു. പൊലീസ് ഇടപെടുന്നില്ളെന്നും ആക്ഷേപമുണ്ട്. ബസ്സ്റ്റാന്‍ഡിനകത്തെ സ്ഥലംപോലും ടാക്സി, ട്രാവല്‍സ് വാഹനങ്ങള്‍ കൈയേറുന്നു. പാര്‍ക്കിങ്, നോ പാര്‍ക്കിങ്, ടാക്സി സ്റ്റാന്‍ഡ്, ഓട്ടോ സ്റ്റാന്‍ഡ്, ചരക്കു വാഹനങ്ങള്‍ക്കുള്ള സ്ഥലം തുടങ്ങിയവ വേര്‍തിരിച്ചറിയാനുള്ള ബോര്‍ഡുകള്‍ ആവശ്യാനുസരണം സ്ഥാപിച്ചിട്ടില്ല. ടാക്സി കാറുകള്‍ നിര്‍ത്തുന്നയിടത്ത് ചില സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ടാക്സി ഡ്രൈവര്‍മാര്‍ സ്വന്തം നിലക്ക് ‘ടാക്സി സ്റ്റാന്‍ഡ്’ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു. ബസുകളായാലും ഓട്ടോകളായാലും നടുറോഡില്‍ ആളെ ഇറക്കുന്നു. വൈത്തിരിയില്‍ സ്റ്റോപ്പുള്ള എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളും പകലെങ്കിലും സ്റ്റാന്‍ഡിനകത്തു കയറണമെന്ന നിര്‍ദേശം നടപ്പാക്കണമെന്ന ആവശ്യമുയരുന്നുണ്ട്. സ്റ്റാന്‍ഡിനുള്ളില്‍ ബസുകള്‍ക്ക് തടസ്സമാകും വിധത്തിലുള്ള പാര്‍ക്കിങ് കാരണം, മൂന്നോ നാലോ ബസുകള്‍ ഒന്നിച്ചുവരുമ്പോള്‍ സ്റ്റാന്‍ഡിനകത്ത് കയറാന്‍ കഴിയാതെ വരുന്നു. ജുമാമസ്ജിദ് മുതല്‍ കാനറാ ബാങ്ക് വരെയുള്ള സ്ഥലങ്ങളില്‍ റോഡിനോടുചേര്‍ന്ന് ലോഡിറക്കുന്നതും വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതും കുരുക്കിന് ആക്കംകൂട്ടുന്നുണ്ട്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.