ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കില്‍ വന്യമൃഗശല്യം തടയാന്‍ നടപടി വേണമെന്ന് ഗൂഡല്ലൂര്‍, മുതുമല ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ ബോഡി ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ക്രമസമാധാനപ്രശ്നമായി മാറുന്ന സ്ഥിതിയില്‍ വനസംരക്ഷണ പദ്ധതിയില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് പ്രശ്നം പരിഹരിക്കണം. ഗൂഡല്ലൂരില്‍ നടന്ന യോഗത്തില്‍ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സുധീര്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുതുമല കടുവാ സങ്കേതത്തിലെ ആന്‍റി പോച്ചിങ് വാച്ചര്‍മാരുടെ ശമ്പളം 15,000 രൂപയാക്കണം. പട്ടയമല്ലാത്ത ഭൂമികളുടെ ക്രയവിക്രയത്തിനുള്ള അനുമതി നല്‍കുമ്പോള്‍ വനംവകുപ്പിന്‍െറ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം. പുതിയ പെന്‍ഷന്‍ പദ്ധതി റദ്ദാക്കി പഴയ പദ്ധതി നടപ്പാക്കണം. പൊലീസ് വകുപ്പിന് നല്‍കുന്നതുപോലുള്ള ആധുനിക രീതിയിലെ ക്വാര്‍ട്ടേഴ്സുകള്‍ വനംവകുപ്പ് ജീവനക്കാര്‍ക്കും അനുവദിക്കണം. മുതുമല കടുവാ സങ്കേത ഡയറക്ടറുടെ ഓഫിസ് തെപ്പക്കാടിലേക്ക് മാറ്റണമെന്നും യോഗം ആവശ്യപ്പെട്ടു. റെയ്ഞ്ചര്‍മാരായ ആരോഗ്യസാമി, ഗണേശന്‍, കാന്തന്‍, സുരേഷ്കുമാര്‍, ഫോറസ്റ്റര്‍മാരായ രാമകൃഷ്ണന്‍, ഗോകുല്‍രാജ്, സന്തനരാജ്, കത്തേന്‍, വാച്ചര്‍മാരായ ശിവമൂര്‍ത്തി, മോകനരാജ്, ലൂയിസ്, പ്രകാശ്, രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.