കല്‍പറ്റ: രാജ്യത്തിന്‍െറ 70ാം സ്വാതന്ത്ര്യ ദിനാഘോഷത്ത ിന്‍െറ ഭാഗമായി കല്‍പറ്റ എസ്.കെ.എം.ജെ എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച രാവിലെ 8.30ന് നടക്കുന്ന സ്വാത ്രന്ത്യദിന പരേഡില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് പൂര്‍ണമായി പ്ളാസ്റ്റിക് മുക്തമായിരിക്കും. ത്രിവര്‍ണ പ്ളാസ്റ്റിക് പതാകകള്‍ക്ക് നിലവില്‍ നിരോധമുണ്ട്. ഇതു കൂടാതെ ആഘോഷവുമായി ബന്ധപ്പെട്ട് പരമാവധി പ്ളാസ്റ്റിക് ഒഴിവാക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന പരേഡില്‍ പൊലീസിന്‍െറ 33 പ്ളാറ്റോണുകളും സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകളുടെ ഒമ്പത് യൂനിറ്റുകളും അണിനിരക്കും. കളരിപ്പയറ്റ്, കണിയാമ്പറ്റ എം.ആര്‍.എസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തം, കല്‍പറ്റ കേന്ദ്രീയ വിദ്യാലയം വിദ്യാര്‍ഥികളുടെ സിവിലിയന്‍ മാര്‍ച്ച്, ദേശഭക്തിഗാനം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടാനുണ്ടാകും. സ്വാതന്ത്ര്യസമര സേനാനികളെയും ചടങ്ങില്‍ ആദരിക്കും. പരേഡ് ഗ്രൗണ്ടില്‍ ആംബുലന്‍സ് സൗകര്യത്തോടെ മെഡിക്കല്‍ സംഘത്തിന്‍െറ സേവനം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.