താഴുവീണ മാനന്തവാടി ബിവറേജസ് വീണ്ടും തുറന്നു

മാനന്തവാടി: കലക്ടറുടെ ഉത്തരവ് പ്രകാരം വെള്ളിയാഴ്ച ഉച്ചയോടെ അടച്ചുപൂട്ടിയ മാനന്തവാടി ബിവറേജസ് ഒൗട്ട്ലെറ്റ് രാത്രി 7.30ഓടെ തുറന്നുപ്രവര്‍ത്തിച്ചു. ബിവറേജസ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടാനുള്ള കലക്ടറുടെ ഉത്തരവ് ഹൈകോടതി രണ്ടാഴ്ചത്തേക്ക് താല്‍ക്കാലികമായി സ്റ്റേ ചെയ്തതായി ഒൗട്ട്ലെറ്റ് മാനേജര്‍ പറഞ്ഞു. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ അമിതമായ മദ്യ ഉപഭോഗത്തിനും ശാരീരിക-മാനസിക അസ്വസ്ഥതകള്‍ക്കും മാനന്തവാടിയിലെ ബിവറേജസ് ഒൗട്ട്ലെറ്റ് സാഹചര്യം ഒരുക്കുന്നതായും കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സമാകുന്നതായും കണ്ടത്തെിയതായി ട്രൈബല്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടും ആദിവാസി സ്ത്രീകള്‍ കഴിഞ്ഞ ആറുമാസമായി നടത്തുന്ന സമരവും പരിഗണിച്ചായിരുന്നു ജില്ലാ കലക്ടര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിറക്കിയത്. കഴിഞ്ഞ മാസം 22ന് ചേര്‍ന്ന യോഗത്തില്‍ ഒൗട്ട്ലെറ്റ് മാറ്റിസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഇതും പാലിക്കപ്പെട്ടിരുന്നില്ല. ഇതത്തേുടര്‍ന്ന് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം തടയല്‍ നിയമപ്രകാരം ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 144 അനുസരിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിറക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഒൗട്ട്ലെറ്റ് അടക്കണമെന്നും ഏഴു ദിവസം പ്രദേശത്ത് നിരോധാജ്ഞ നടപ്പാക്കണമെന്നുമായിരുന്നു കലക്ടര്‍ വ്യാഴാഴ്ച വൈകീട്ടോടെ ഉത്തരവിറക്കിയത്. ഇതറിഞ്ഞതോടെ വെള്ളിയാഴ്ച രാവിലെ മുതല്‍ ഒൗട്ട്ലെറ്റിന് മുന്നില്‍ മദ്യം വാങ്ങാനത്തെിയവരുടെ നീണ്ട ക്യൂ ആയിരുന്നു. സമരം നടത്തിയ ആദിവാസി അമ്മമാരെ അഭിനന്ദിക്കുന്നതിനും അനുമോദിക്കുന്നതിനും നിരവധിപേര്‍ എത്തിയിരുന്നു. ആദിവാസി ഫോറം, മദ്യ നിരോധന സമിതി, ആം ആദ്മി പാര്‍ട്ടി, സമരസഹായ സമിതി, ഗുരുധര്‍മ പ്രചാരണ സഭ തുടങ്ങിയ വിവിധ സംഘടനകള്‍ സമരം നടത്തിയ സ്ത്രീകളെ അനുമോദിക്കാന്‍ എത്തി. മാക്കമ്മ, വെള്ള, ജാനു തുടങ്ങി സമരത്തിന് നേതൃത്വം നല്‍കിയവരെ മുനിസിപ്പല്‍ കൗണ്‍സിലര്‍ റഷീദ് പടയന്‍ ഹാരമണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ടൗണിലൂടെ ആഹ്ളാദപ്രകടനവും നടത്തി. പരിപാടികള്‍ക്ക് മുജീബ് റഹ്മാന്‍, ജോണ്‍ മാസ്റ്റര്‍, മണിയപ്പന്‍, ഖാലിദ് പനമരം, ഫാ. മാത്യു കാട്ടറത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉച്ചക്ക് ഒരുമണിക്ക് ബിവറേജസ് ഒൗട്ട്ലെറ്റിന്‍െറ ഷട്ടറുകള്‍ താഴ്ത്തുമ്പോഴും നിരവധി പേര്‍ ക്യൂവില്‍ ശേഷിക്കുന്നുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് മുഴുവന്‍ പേരെയും തിരിച്ചയക്കുകയും ചെയ്തു. ജില്ലാ കലക്ടറുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ നീക്കമുണ്ടെന്ന് നേരത്തെ മനസ്സിലാക്കിയ ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ നേരത്തേതന്നെ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുക്കം നടത്തിയിരുന്നു. ഉച്ചക്ക് രണ്ടുമണിയോടെ ഹരജി പരിഗണിച്ച കോടതി കലക്ടറുടെ നടപടി സ്റ്റേ ചെയ്യുകയായിരുന്നുവെന്ന് മാനേജര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.